
വികസനം കാതോർത്ത്
വർക്കല: കടലും കായലും സംഗമിക്കുന്ന കാപ്പിൽ ബോട്ടിംഗ് കേന്ദ്രത്തിന്റെ വികസനം ഇനിയും അകലെ.കടലും കായലും സംഗമിക്കുന്നതും ജല,കര,റെയിൽ ഗതാഗത സൗകര്യങ്ങൾ ഒത്തുചേരുന്ന കാപ്പിലിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നായ പ്രിയദർശിനി ബോട്ട് ക്ലബ് ഇന്ന് നാശത്തിന്റെ വക്കിലാണ്.ഇവിടെയുണ്ടായിരുന്ന ടോയ്‌ലെറ്റുകൾ വെള്ളത്തിൽ മുങ്ങിപ്പോയി.അടിസ്ഥാന സൗകര്യ വികസനവും പേരിന് മാത്രമാണ്.
കാപ്പിലിൽ നിലവാരമുള്ള ബോട്ടിംഗ് സൗകര്യങ്ങളും അടിസ്ഥാന സംവിധാനങ്ങളും ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.പാരാ ഗ്ലൈഡിംഗ് സൗകര്യങ്ങളും കാപ്പിലിൽ ഒരുക്കണമെന്ന് സഞ്ചാരികൾ പറയുന്നു.കാപ്പിൽ ബീച്ചിലെത്തുന്നവർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യം ശക്തമാണ്.
ആവശ്യം
1) ബോട്ടുകളുടെ ഫിറ്റ്നസ്,സുരക്ഷ ഉറപ്പാക്കണം
2) ജീവനക്കാർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കണം
3) ഓൺലൈൻ ടിക്കറ്റ് സംവിധാനം വേണ്ട
4) ഇരിപ്പിടങ്ങൾ ഒരുക്കണം
5) കുട്ടികൾക്ക് പാർക്ക് സൗകര്യം ഒരുക്കണം
6) കൂടുതൽ ടോയ്ലെറ്റുകൾ സജ്ജീകരിക്കണം
7) കുടിവെള്ളം ഉറപ്പാക്കണം
8) പ്ലോട്ടിംഗ് റസ്റ്റോറന്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണം
കൊല്ലം - തിരുവനന്തപുരം ജില്ലാതിർത്തി പങ്കിടുന്ന പ്രദേശമാണ് കാപ്പിൽ ബീച്ച്
തിരുവനന്തപുരം ഡി.ടി.പി.സിയുടെ നേതൃത്വത്തിലാണ് കാപ്പിൽ പ്രിയദർശിനി ബോട്ട് ക്ലബ് പ്രവർത്തിക്കുന്നത്.
കൂടുതൽ വികസനത്തിനായി കാത്തിരിക്കുകയാണ് കാപ്പിൽ ബോട്ട് ക്ലബും ബീച്ചും അനുബന്ധ പ്രദേശങ്ങളും
ജില്ലാതിർത്തി പ്രദേശമായതിനാൽ കാപ്പിൽ പാലത്തിന്റെ മറുവശത്ത് കൊല്ലം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ പദ്ധതികളുണ്ട്
ബോട്ടിംഗ്,വാട്ടർ സ്പോർട്സ്,കായൽ ടൂറിസം തുടങ്ങിയ പദ്ധതികൾ കാപ്പിലിൽ ഒരുക്കണമെന്നാവശ്യവും ശക്തം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |