വർക്കല: പുന്നമൂട്ടിൽ ലഹരി സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് ക്രൂരമർദ്ദനമേറ്റു.ഓട്ടോറിക്ഷയിലെത്തിയ നാലംഗ സംഘം കാർ അടിച്ചുതകർത്തു.തടയാനെത്തിയ നാട്ടുകാർക്ക് നേരെയും റോഡിലൂടെ സഞ്ചരിച്ചവർക്ക് നേരെയും കൊലവിളിയും അതിക്രമവും നടത്തി.പുന്നമൂട് ജംഗ്ഷന് സമീപത്തെ തട്ടുകടയിൽ ഭക്ഷണം വാങ്ങാനെത്തിയ കരുനിലക്കോട് സ്വദേശി നിഖിലിനെയാണ് നാലംഗ സംഘം മർദ്ദിക്കുകയും കാർ അടിച്ചുതകർക്കുകയും ചെയ്തത്.കഴിഞ്ഞ ദിവസം രാത്രി 10 ഓടെയായിരുന്നു സംഭവം.തട്ടുകടയിൽ നിന്ന് ഭക്ഷണം വാങ്ങിയശേഷം നിഖിൽ കാർ റോഡിലേക്ക് എടുക്കുന്നതിനിടെ എതിർദിശയിൽ നിന്ന് അമിതവേഗത്തിലെത്തിയ ഓട്ടോറിക്ഷ കാറിന്റെ വലതുവശത്തെ ഡോറിൽ ഇടിക്കുകയായിരുന്നു.ഇത് ചോദ്യം ചെയ്തതോടെ ഓട്ടോറിക്ഷയിലുണ്ടായിരുന്ന നാലംഗസംഘം നിഖിലിനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.അയിരൂർ പൊലീസ് കേസെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |