കൊല്ലം: ആശ്രാമം ഇ.എസ്.ഐ സൂപ്പർ സെപ്ഷ്യാലിറ്റി ആശുപത്രിയിൽ ബ്ലഡ് ബാങ്ക് ആരംഭിക്കുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളേജിന് ആവശ്യമായ സൗകര്യങ്ങൾ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ബ്ലഡ് ബാങ്ക് ആരംഭിക്കുന്നതിനുള്ള തീരുമാനം. ബ്ലഡ് ബാങ്ക് ആരംഭിക്കുന്നതിനാവശ്യമായ ഉത്തരവ് ഇ.എസ്.ഐ.സി മെഡിക്കൽ കമ്മിഷണർ നൽകിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സബ് ഡിവിഷണൽ ഓഫീസ്, ഡിസ്പെൻസറി എന്നിവ മാറ്റി സ്ഥാപിക്കാൻ വാടക കെട്ടിടം കണ്ടെത്താൻ ഇ.എസ്.ഐ.സി പരസ്യം നൽകിയിട്ടുണ്ടെന്നും എം.പി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |