SignIn
Kerala Kaumudi Online
Thursday, 08 October 2026 4.25 AM IST

പാലോട് കുശവുരിൽ പാർക്കിംഗ് തോന്നും പടി

photo

പാലോട്: പാലോട് കുശവുരിലെ വാഹനങ്ങളുടെ അനധികൃത പാർക്കിംഗും ഗതാഗത കുരുക്കും ഒഴിവാക്കാൻ പൊലീസ് സ്ഥാപിച്ച നോ പാർക്കിംഗ് ബോർഡുകൾ ചിലവാഹന ഉടമകൾ കണ്ടഭാവമില്ല.

മടത്തറ റോഡിൽ ഇരുവശവും പാർക്കിംഗാണ്. ഇവിടുത്തെ കടകളിലെ സ്റ്റാഫുകൾ തന്നെ ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ തുടങ്ങിയതോടെ മുഴുവൻ പേരും പാർക്കിംഗ് റോഡിലാക്കി. സ്കൂളുകളും കോളേജുകളും ഓഫീസും വിട്ടാൽ ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാകും. വാഹനങ്ങൾ നടപ്പാത കൈയേറി തലങ്ങും വിലങ്ങും പാർക്കുചെയ്യുന്നതോടെ കാൽനടയാത്രക്കാർ റോഡിലിറങ്ങി സഞ്ചരിക്കണം. ഇവിടെ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കും പ്രൈവറ്റ് ബസുകൾക്കാണ്. ബസുകളിൽ യാത്രക്കാരെ ഇറക്കുന്നത് നടുറോഡിൽ വാഹനം നിറുത്തിയാണ്.

 എല്ലാം തോന്നും പടി

കുശവൂർ ജംഗ്ഷനിലെ ഡിവൈഡറിൽ ബസ് തിരിക്കരുതെന്ന നിർദ്ദേശം സ്വകാര്യ ബസുകൾ പാലിക്കാറില്ല. കഴിഞ്ഞ ദിവസം സ്കൂട്ടർ യാത്രക്കാരിയുമായി പ്രൈവറ്റ് ബസ് ജീവനക്കാരുടെ വാക്കേറ്റമുണ്ടായി. ഓട്ടോ സ്റ്റാൻഡിനായി സ്ഥലം അനുവദിച്ച് നൽകിയിട്ടുണ്ടെങ്കിലും ചില ഓട്ടോറിക്ഷകളുടെ പാർക്കിംഗും തോന്നുംപടിയാണെന്നും പരാതിയുണ്ട്. ജീപ്പ് സ്റ്റാൻഡിന്റെ കാര്യവും ഏതാണ്ട് ഇതുതന്നെയാണ്. കച്ചവട സ്ഥാപനങ്ങളിൽ സാധനം വാങ്ങാനെത്തുന്നവരല്ല യഥാർത്ഥ പ്രതിസന്ധി,വാഹനം പാർക്ക് ചെയ്തിട്ട് മണിക്കൂറുകൾ കഴിഞ്ഞ് വരുന്നവരാണ്.

 ഇടപെടൽ വേണം

കെ.എസ്.ആർ.ടി.സി പഴയ ഡിപ്പോയുടെ സമീപമുള്ള പാലവും സമീപ പ്രദേശങ്ങളും അനധികൃത വാഹന പാർക്കിംഗ് കാരണം അപകടക്കെണിയായി മാറിയിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം. പാലത്തിന് സമീപത്തുതന്നെയുള്ള ബിവറേജസ് ഔട്ട്‌ലെറ്റിലെത്തുന്ന വാഹനങ്ങളാണ് അപകടത്തിന് കാരണമാകുന്നത്. പാലോട് പൊലീസിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രശ്നം രൂക്ഷമായപ്പോൾ ജംഗ്ഷനിൽ നിരവധി ചർച്ചകൾക്കൊടുവിലാണ് പൊലീസ് നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചത്. ആദ്യം അനുസരിച്ചെങ്കിലും പൊലീസിന്റെ സാന്നിദ്ധ്യം ഒഴിവായതോടെ പാലോട് കുശവൂർ ജംഗ്ഷനിൽ വാഹന പാർക്കിംഗ് തോന്നും പടിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL