
നെടുമങ്ങാട്: കരകുളം പഞ്ചായത്തോഫീസ് ജംഗ്‌ഷനിൽ ഗിരിജ മന്ദിരത്തിൽ ഗിരിജ കുമാരി (72)യുടെ ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര തകർന്നു വീണു.ഗൃഹനാഥ അത്ഭുതകരമായി രക്ഷപ്പെട്ടു. മേൽക്കൂരയിലെ ഓട് വീണ് വീട്ടുപകരണങ്ങൾക്ക് കേടുപാടുണ്ടായി.ഗിരിജ കുമാരി നിന്ന ഭാഗത്തെ മേൽക്കൂര താഴെ വീഴാത്തത് രക്ഷയായി.ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം. ഗിരിജ കുമാരി വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.വില്ലേജ് ഓഫീസിൽ നിന്നും അധികൃതരെത്തി നടപടികൾ സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |