SignIn
Kerala Kaumudi Online
Thursday, 08 October 2026 3.30 AM IST

മദ്ധ്യവയസ്‌കന് വെട്ടേറ്റ സംഭവം: രണ്ടുപേർ അറസ്റ്റിൽ

unni-aneesh

കല്ലമ്പലം: കരവാരം കീഴതിൽ പാലത്തിന് സമീപം മദ്ധ്യവയസ്‌കനെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേരെ കല്ലമ്പലം പൊലീസ് അറസ്റ്റുചെയ്തു. തോട്ടയ്ക്കാട് സ്വദേശി പുള്ളിമാൻ എന്ന അനീഷ്,തോട്ടയ്ക്കാട് പന്തുവിള സ്വദേശി മലക്കറി ഉണ്ണി എന്ന ഉണ്ണി എന്നിവരാണ് പിടിയിലായത്. തോട്ടയ്ക്കാട്ട് അടുത്തിടെ താമസമാക്കിയ വഞ്ചിയൂർ പുല്ലുതോട്ടത്തിൽ സ്വദേശി തരികിട ബാബു എന്ന ബാബുവിനാണ് വെട്ടേറ്റത്.

കഴിഞ്ഞ ദിവസം വൈകിട്ട് മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് സംഭവത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ചെവിയുടെ പിറകിൽ പരിക്കേറ്റ ബാബു പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിൽ പോയ പ്രതികളെ ഡിവൈ.എസ്.പി രമേശ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL