തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലും പാളയത്തെ യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റൽ പരിസരത്തുമുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് കോൺഗ്രസ്,എസ്.എഫ്.ഐ പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചു.യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഹൈദരലി,ഷാജഹാൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.ഇതേ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിലെ ഏഴാം പ്രതിയായ എസ്.എഫ്.ഐ പ്രവർത്തകൻ ശ്രീജിത്തിനും കോടതി ജാമ്യം നൽകി.തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ടാനിയ മറിയം ജോസാണ് ഉത്തരവിട്ടത്.
യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് സമീപം യൂത്ത് കോൺഗ്രസ് എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടുകയായിരുന്നു.സംഘർഷം നിയന്ത്രിക്കാൻ ശ്രമിച്ച പൊലീസുകാരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിനാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്.
അതേസമയം ഡി.സി.സി ഓഫീസ് ആക്രമിച്ച കേസിൽ പിടിയിലായ ബി.ജെ.പി പ്രവർത്തകൻ അഖിലിനും ഇതേ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |