
തിരുവനന്തപുരം: ഇന്ത്യൻ ബാങ്കിന്റെ ഈഞ്ചയ്ക്കലിലെ എ.ടി.എം മെഷീൻ പൊളിച്ച കേസിലെ പ്രതിയെ ഫോർട്ട് പൊലീസ് പിടികൂടി. അമ്പലത്തറ സ്വദേശി ഉസ്മാനാണ് (25) അറസ്റ്റിലായത്. കഴിഞ്ഞ മാസം 19ന് രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന പ്രതി എ.ടി.എമ്മിൽ കാർഡ് ഉപയോഗിച്ച് പണമെടുക്കാൻ നോക്കിയെങ്കിലും കിട്ടിയല്ല.ഇതിന്റെ ദേഷ്യത്തിൽ മെഷീൻ പൊളിക്കുകയായിരുന്നു.
25,000 രൂപയുടെ നാശനഷ്ടമാണ് വരുത്തിയത്.ഫോർട്ട് പൊലീസ് സ്റ്റേഷൻ സി.ഐ ആർ.എസ്.ശ്രീകാന്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.നിരവധി സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും സമാന കേസുകളിലെ പ്രതികളെക്കുറിച്ചുമുള്ള അന്വേഷണത്തിനൊടുവിൽ, പ്രതിയെ വള്ളകടവ് ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.ജില്ലയിൽ 6 ഓളം കേസുകളിലെ പ്രതിയാണ് ഉസ്മാൻ. എസ്.എച്ച്.ഒ ആർ.എസ്.ശ്രീകാന്തിന്റെ നേതൃത്വത്തിൽ എസ്.ഐ ജഗ്മോഹൻ ദത്തൻ,കൃഷ്ണമോഹൻ,എസ്.സി.പി.ഒ റഷീദ്,സി.പി.ഒ ശ്യാംകുമാർ,രാഹുൽ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പ്രതിയെ തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |