തിരുവനന്തപുരം: യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഘത്തിലെ പ്രതികളിൽ ഒരാളെ പൊലീസ് പിടികൂടി. തിരുമല ആലപ്ര തച്ചൻവിള തൃക്കാർത്തികയിൽ വിഷ്ണു കൃഷ്ണന് (31) ചൊവ്വാഴ്ച രാത്രിയാണ് കുത്തേറ്റത്. സംഭവത്തിൽ തൃക്കണ്ണാപുരം പ്ലാങ്കാലുംമൂട് സ്വദേശിയായ പ്രണവിനെയാണ് (18) പൂജപ്പുര പൊലീസ കസ്റ്റഡിയിലെടുത്തത്.
ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.പ്രണവും മറ്റു രണ്ടുപേരും ബൈക്കിലെത്തി വിഷ്ണുവിനെ ചവിട്ടി വീഴ്ത്തിയ ശേഷം കത്തികൊണ്ട് കുത്തുകയാമായിരുന്നു.മുതുകത്ത് കുത്തേറ്റ വിഷ്ണു മതിൽ ചാടി ഓടിയെങ്കിലും പ്രതികൾ പിന്തുടർന്ന് വീണ്ടും കുത്തി. പൊലീസെത്തിയാണ് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |