
കഴക്കൂട്ടം: പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ മംഗലപുരം പൊലീസ് അറസ്റ്റുചെയ്ത മൂന്ന് പ്രതികൾ റിമാൻഡിൽ. മേൽതോന്നയ്ക്കൽ ഐക്കുട്ടിക്കോണം സ്വദേശി നിഖിൽ മോഹൻ (അനന്തു 26),വെള്ളാണിക്കൽ സ്വദേശി ആരോമൽ (25),വേങ്ങോട് ബുദ്ധഭൂമി സ്വദേശി അഭിലാഷ് (24) എന്നിവരെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. വേങ്ങോട് വേണുനാഥൻ നായരുടെ കുടുംബവീടായ ' കുളങ്ങര വീടിന്റെ ' മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് പ്രതികൾ അകത്തുകയറിയത്.
അഞ്ചിന് നടന്ന മോഷണത്തിന് ശേഷം കഴിഞ്ഞ ദിവസം വീണ്ടുമെത്തി ബാക്കിയുള്ള സാധനങ്ങൾ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ വീട്ടുകാരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് ഉടമ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
മുറികളിലുണ്ടായിരുന്ന മൂന്ന് സീലിംഗ് ഫാനുകൾ,ഫ്രിഡ്ജ്,ഫർണിച്ചറുകൾ,ഇന്റക്ഷൻ കുക്കർ,പാത്രങ്ങൾ,തുണിത്തരങ്ങൾ എന്നിവയ്ക്ക് പുറമെ അലമാരയിലും ബുക്ക് ഷെൽഫിലുമായി സൂക്ഷിച്ചിരുന്ന 50,000രൂപയോളം വിലമതിക്കുന്ന പുസ്തകങ്ങളുമാണ് മോഷ്ടിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |