SignIn
Kerala Kaumudi Online
Saturday, 10 October 2026 1.28 AM IST

കുമ്പിച്ചൽ കടവിൽ വി പാർക്ക്, ഒന്നാംഘട്ട നിർമ്മാണത്തിന് തുടക്കമായി

vld-3

വെള്ളറട: അമ്പൂരി കുമ്പിച്ചൽ കടവ് പാലത്തിന് അനുബന്ധമായി ഒരു കോടിരൂപ ചെലവഴിച്ച് നിർമ്മിക്കുന്ന വി പാർക്കിന്റെ ഒന്നാം ഘട്ട നിർമ്മാണോദ്ഘാടനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മംഗലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഖില ഷിബു, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി, ബിജു തിരുത്തേൽ തുടങ്ങിയവർ സംസാരിച്ചു.

പാലത്തിനു താഴെയും പരിസരത്തുമായി നിലവിൽ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങൾ ജനങ്ങൾക്ക് പ്രയേജനപ്പെടുന്ന തരത്തിൽ വികസിപ്പിച്ച് മനോഹരമായ പൊതുയിടമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

രണ്ടു ഘട്ടങ്ങളിലായാണ് വി പാർക്ക് വികസിപ്പിക്കുന്നത്. രണ്ടാം ഘട്ടം നടപ്പാത, ഓപ്പൺ ജിം, കളിസ്ഥലം, കലാപ്രകടനങ്ങൾക്കുള്ള വേദി, യോഗ-മെഡിറ്റേഷൻ ഏരിയ, ഫുഡ് കിയോസ്ക്, പൂന്തോട്ടം, ഇരിപ്പിടങ്ങൾ, ചിൽഡ്രൻസ് പാർക്ക്, ബോട്ട് ക്ളബ് തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തും. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡിനാണ് നിർമ്മാണ ചുമതല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL