SignIn
Kerala Kaumudi Online
Saturday, 10 October 2026 1.29 AM IST

ശാസ്തവട്ടം റോഡിൽ മാലിന്യ നിക്ഷേപം

photo

മൂക്കുപൊത്തി യാത്രക്കാർ


ചിറയിൻകീഴ്: ദേശീയപാതയിൽ ആശാൻ സ്മാരകത്തിന് സമീപത്ത് നിന്നാരംഭിക്കുന്ന ശാസ്തവട്ടം റോഡിൽ മാലിന്യനിക്ഷേപം രൂക്ഷം. കോഴിഫാമുകൾ,ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ രാത്രിയിൽ ഇവിടെ നിക്ഷേപിക്കുന്നത് പതിവാണ്. പലയിടത്തും മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുകയാണ്.അറവുമാലിന്യങ്ങളിൽ നിന്നുള്ള ദുർഗന്ധം കാരണം കാൽനടയാത്രക്കാരും,പ്രദേശവാസികളും പൊറുതിമുട്ടിയിരിക്കുകയാണ്.

മഴക്കാലത്ത് ഇതുവഴിയുള്ള യാത്ര ദുരിതമാണെന്ന് നാട്ടുകാർ പറയുന്നു.മഴവെള്ളത്തിനൊപ്പം മാലിന്യവും ഒലിച്ചിറങ്ങുന്നത് പകർച്ചവ്യാധിക്ക് കാരണമാകുമോ എന്ന ഭീതിയിലാണ് നാട്ടുകാർ.

മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും,അടിയന്തരമായി പ്രദേശത്തെ മാലിന്യം നീക്കം ചെയ്യണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

തോന്നയ്ക്കൽ ബയോ ലൈഫ് സയൻസ് പാർക്കിന്റെ ഒരു വശത്ത് കൂടിയാണ് ഈ റോഡ് കടന്ന് പോകുന്നത്.നിരവധി സ്കൂൾ വാഹനങ്ങളും ഇത് വഴി പോകുന്നുണ്ട്.

തെരുവ് നായ ശല്യവും

മാലിന്യം ഭക്ഷിക്കാൻ നിരവധി നായ്ക്കളാണ് പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്.കവറുകളും ചാക്കുകളും തെരുവ് നായ്ക്കൾ കടിച്ചുകീറി മാലിന്യം റോഡരികിൽ ചിതറിക്കിടക്കുന്നത് പതിവ് കാഴ്ചയാണ്.മാലിന്യത്തിനായി നായ്ക്കൾ പരസ്പരം പോരടിക്കുന്നതും സ്ഥിരം.ബൈക്ക് യാത്രക്കാർക്ക് ഇത്തരം നായ്ക്കൾ അപകടഭീഷണിയാവുകയാണ്.

എളുപ്പവഴി

പെരുങ്ങുഴി,അഴൂർ ഭാഗങ്ങളിൽ നിന്നുവരുന്ന വാഹനങ്ങൾക്ക് എളുപ്പം ദേശീയ പാതയിൽ എത്താനുള്ള വഴിയാണ് ശാസ്തവട്ടം റോഡ്.അതിനാൽ ദിനംപ്രതി നൂറുക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.

പ്രദേശത്തെ മാലിന്യനിക്ഷേപം തടയാൻ അധികൃതർ കർശന നടപടി സ്വീകരിക്കണം.കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ നൽകണം.

സുധീർ,ചിറയിൻകീഴ് എസ്.എൻ.ഡി.പി

യൂണിയൻ മുൻ കൗൺസിലർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL