SignIn
Kerala Kaumudi Online
Saturday, 10 October 2026 1.29 AM IST

ചാരുപാറ, പേരയത്തുപാറ, ചായം മേഖലയിൽ കാട്ടുപന്നികൾ ചത്ത് വീഴുന്നു

kattupanni

വിതുര: തൊളിക്കോട് വിതുര പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ ചാരുപാറ,പേരയത്തുപാറ,ചായം മേഖലകളിൽ തീറ്റതേടിയെത്തുന്ന കാട്ടുപന്നികൾ കൂട്ടത്തോടെ ചത്ത് വീഴുന്നു. ഒരുമാസത്തിനിടയിൽ മേഖലയിൽ ഇരുപതോളം പന്നികളാണ് ചത്തുവീണത്. മാത്രമല്ല തൊളിക്കോട് വിതുര പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലായി നൂറോളം പന്നികൾ ചത്ത് വീണിട്ടുണ്ട്. വൈറസ് ബാധയാണ് കാരണമായി പറയുന്നത്. പഞ്ചായത്തിലും വനപാലകരേയും വിവരം അറിയിച്ചാലും നടപടികൾ സ്വീകരിക്കാറില്ലെന്ന പരാതിയുണ്ട്. ചത്തഴുകി ദുർഗന്ധം പരത്തുമ്പോൾ നാട്ടുകാർ പന്നികളെ കുഴിച്ചിടുകയാണ് പതിവ്.

വനത്തിൽ നിന്നും കൂട്ടത്തോടെ തീറ്റ തേടിയെത്തുന്ന പന്നികളിൽ ഭൂരിഭാഗവും മടങ്ങിപോകാറില്ല. ഇവ മേഖലയിലെ റബർതോട്ടങ്ങളിലും കാടുകയറികിടക്കുന്ന ഭൂമികളിലും ചേക്കേറുകയാണ് പതിവ്. കാട്ടുപന്നികൾ പ്രദേശത്തെ കൃഷികളിൽ ഭൂരിഭാഗവും നശിപ്പിച്ചു.കർഷകർക്ക് പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമുണ്ട്.

അടുത്തിടെ തരിശായ കിടന്ന ഭൂമിയിൽ തീപടർന്നപ്പോൾ ഇരുപതോളം പന്നികളും പന്നിക്കുട്ടികളും ഓടി കാട്ടിനുള്ളിലേക്ക് പോയിരുന്നു. റബർതോട്ടങ്ങളിലും വിളകളിലും തമ്പടിച്ചിരിക്കുന്ന പന്നികൾ പകൽസമയത്തുപോലും നാട്ടിലിറങ്ങി ഭീതി പരത്തുന്നുണ്ട്. പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിലും പകൽസമയങ്ങളിൽ കാട്ടുപന്നികൾ ഇറങ്ങുന്നുണ്ട്. വാഹനം ഇടിച്ച് പന്നികൾ ചത്ത സംഭവവുമുണ്ടായി. നേരത്തേ പന്നിയുടെ ആക്രമണത്തിൽ ചായത്ത് ഒരു കർഷകൻ ബൈക്കിൽ നിന്നും വീണ് മരിച്ചിരുന്നു. തൊളിക്കോട് പഞ്ചായത്തിലെ നാഗരയിലും സമാനമായ സംഭവമുണ്ടായിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL