
മുടപുരം: തകർന്ന് യാത്ര ദുഷ്‌കരമായ ഗണപതിയാം കോവിൽ - കോളിച്ചിറ റോഡ് റീ ടാർ ചെയ്യണമെന്നാവശ്യവുമായി നാട്ടുകാർ. അഴൂർ ഗണപതിയാം കോവിൽ ജംഗ്‌ഷനിൽ നിന്ന് കോളിച്ചിറ റോഡിലെത്തുന്ന റോഡ് തകർന്നിട്ട് നാളേറെയായി.
വെള്ളക്കെട്ടും ഗട്ടറും മൂലം ഇതുവഴിയുള്ള കാൽനടയാത്ര പോലും ദുഃസഹമായിരിക്കുകയാണ്.ഇരുചക്രവാഹന യാത്രയും അപകടകരം.
മഴ പെയ്താൽ വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതിനാൽ,റോഡിൽ വെള്ളം കെട്ടിനിന്നാണ് ഇത്രയും നാശമുണ്ടാകുന്നത്.അതിനാൽ ഈ റോഡിൽ ഓട നിർമ്മിച്ച് ടാർ ചെയ്‌ത് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.വർഷങ്ങൾ പലതുകഴിഞ്ഞിട്ടും ഈ റോഡ് പുതുക്കി പണിയാത്തതിൽ നാട്ടുകാർക്ക് വൻ പ്രതിഷേധമുണ്ട്.ഇതിന് അഴൂർ,ചിറയിൻകീഴ്,ഗ്രാമ പഞ്ചായത്തുകൾ മുൻകൈ എടുക്കണമെന്ന് നാട്ടുകാർ പറഞ്ഞു.
മാലിന്യവും റോഡരികിൽ തള്ളുന്നു
വെള്ളം ഒഴുകിപ്പോകാൻ ഓടയില്ല
കാറും മറ്റ് വലിയ വാഹനങ്ങൾക്കും ചളിയിലൂടെയും ഗട്ടറിലൂടെയും ഇറങ്ങിക്കയറി മാത്രമെ യാത്ര ചെയ്യാനാകൂ.ഇത് പുറത്ത് നിന്നുവരുന്ന വാഹനങ്ങളെയും റോഡിന്റെ ഇരുവശവും താമസിക്കുന്ന 50ൽ പരം കുടുംബങ്ങളെയും സാരമായി ബാധിക്കുന്നു.
ചിറയിൻകീഴ് - മുരുക്കുംപുഴ റോഡിൽ നിന്ന് മഞ്ചാടിമൂട് - കോളിച്ചിറ റോഡിൽ വന്നുചേരുന്ന റോഡാണ്.അഴൂർ,ചിറയിൻകീഴ് ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശം
തകർന്ന് കിടക്കുന്ന ഈ റോഡ് റീ ടാർ ചെയ്യാൻ ചിറയിൻകീഴ്,അഴൂർ ഗ്രാമപഞ്ചായത്തുകൾ നടപടി സ്വീകരിക്കണം.
അജയൻ.എം.എഫ്.എ.സി,
സെക്രട്ടറി,സി.പി.ഐ
അഴൂർ ലോക്കൽ കമ്മിറ്റി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |