SignIn
Kerala Kaumudi Online
Saturday, 10 October 2026 3.08 AM IST

കച്ചവടക്കാരെ വലച്ച് അരുവിക്കര ജംഗ്‌ഷൻ വികസനം

നെടുമങ്ങാട്: അരുവിക്കര ജംഗ്‌ഷൻ വികസനവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ പ്രദേശവാസികളെയും കച്ചവടക്കാരെയും വലയ്ക്കുന്നതായി പരാതി. ചെറുകിട കച്ചവടക്കാരുടെ കടകൾ കെട്ടിമറച്ചുള്ള സംരക്ഷണഭിത്തി നിർമ്മാണത്തിനും അനധികൃത ഓട പണിക്കുമെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് വ്യാപാരികൾ.

ചെറുകിട കച്ചവടക്കാരുടെ ഉപജീവന മാർഗം തകിടം മറിഞ്ഞ അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ പല കടകളിലും മലിനജലം ഇരച്ചുകയറി. കടയുടമകൾക്ക് ഈയിനത്തിൽ ഭീമമായ നഷ്ടം നേരിട്ടതായി വ്യാപാരിസംഘടനകൾ ചൂണ്ടിക്കാട്ടി. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് ഒരു വർഷത്തോളമായി. അതിനുമുൻപ് 3 വർഷത്തോളം അലൈൻമെന്റ് പഠനത്തിനായി സർവേ ഉദ്യോഗസ്ഥർ നിരത്ത് കൈയടക്കി. നിർദ്ദിഷ്ട മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ നിന്ന് ചെറുക്കട കച്ചവടക്കാരെയും തട്ടുകടക്കാരെയും സാധാരണക്കാരെയും നിർബന്ധപൂർവം ഒഴിപ്പിച്ചപ്പോൾ,വമ്പൻമാർക്ക് വേണ്ടി അലൈന്മെന്റിൽ മാറ്റം വരുത്തുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.

കണ്ണങ്കാര ജംഗ്‌ഷൻ മുതൽ അരുവിക്കര ടൗൺ വരെ നടന്നുവരുന്ന ഓട നിർമ്മാണം ജില്ലാ കളക്ടർ നേരിട്ടെത്തി അന്വേഷിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. പൊന്നുംവില കൈപ്പറ്റിയ ശേഷം ഉടമകൾക്ക് വസ്തു നഷ്ടപെടാത്ത രീതിയിലാണ് അലൈൻമെന്റിൽ തിരുത്ത് വരുത്തുന്നതെന്ന് വ്യാപക പരാതിയുണ്ട്. പരാതികൾ അന്വേഷിച്ച് കുറ്റമറ്റ രീതിയിൽ നിർമ്മാണം പൂർത്തിയാകുമെന്നാണ് സ്ഥലം എം.എൽ.എ ജി.സ്റ്റീഫൻ വിശദീകരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL