SignIn
Kerala Kaumudi Online
Saturday, 10 October 2026 3.07 AM IST

വിതുര പൊന്നാംചുണ്ട് പാലം യാഥാർത്ഥ്യത്തിലേക്ക്

വിതുര: വാമനപുരം നദിയിൽ മാസങ്ങളായി മുടങ്ങിക്കിടന്ന പൊന്നാംചുണ്ട് പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പുനരാരംഭിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ പണികൾ പൂർത്തീകരിക്കുവാനാണ് തീരുമാനം. പുതിയ പാലം നിർമ്മിക്കുന്നതിനായി പത്ത് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. വാമനപുരം, അരുവിക്കര നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ പാലം നിർമ്മിക്കുന്നത്.

പെരിങ്ങമ്മല ഇക്ബാൽകോളജിലേക്കും സ്കൂളിലേക്കും പാലോട്ടേക്കുമായി ആയിരങ്ങൾ കടന്നു പോകുന്നത് പഴയ പൊന്നാംചുണ്ട് പാലത്തിലൂടെയാണ്. നൂറ്റാണ്ട് മുൻപ് നിർമ്മിച്ച പാലത്തിന് വേണ്ടത്ര ഉയരമില്ല. പൊൻമുടിയിൽ മഴകനത്താൽ മലവെള്ളപ്പാച്ചിലുണ്ടാകുകയും പാലം വെള്ളത്തിനിടയിലാകുകയും ചെയ്യും. ഇതോടെ പൊന്നാംചുണ്ട് തെന്നൂർ പാലോട് റൂട്ടിൽ ഗതാഗതവും തടസപ്പെടുകയാണ് പതിവ്. മാത്രമല്ല അനവധി പേർ ഒഴുക്കിൽപെടുകയും ചെയ്തിട്ടുണ്ട്. നദിയിൽ പതിച്ച് മരണവും നടന്നു. പാലം നിർമ്മിക്കാൻ മന്ത്രിക്കും എം.പിക്കും എം.എൽ.എക്കും അനവധി തവണ നിവേദനങ്ങൾ നൽകിയിട്ടുണ്ട്.നേരത്തേ ഫണ്ട് അനുവദിച്ചെങ്കിലും പാലം പണി നടന്നിരുന്നില്ല. പൊന്നാംചുണ്ടിൽ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പാലം നിർമ്മാണം പുനരാരംഭിച്ചു

കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് നിർമ്മാണപ്രവത്തനങ്ങൾ ആരംഭിച്ചത്. തുടക്കത്തിൽ ധൃതഗതിയിൽ പണി നടന്നെങ്കിലും പിന്നീട് ഒച്ചിഴയും വേഗത്തിലായി. പ്രതികൂലകാലാവസ്ഥയുടെ പേരിലാണ് നിർമ്മാണപ്രവർത്തനങ്ങൾ തടസപ്പെട്ടത്. പാലം പണി മന്ദഗതിയിലായെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ജി.സ്റ്റീഫൻ എം.എൽ.എ പ്രശ്നത്തിൽ ബന്ധപ്പെടുകയും അടിയന്തരമായി പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പുനരാരംഭിക്കുവാൻ നടപടികൾ സ്വീകരിക്കുകയുമായിരുന്നു.

അനുവദിച്ചതുക..................10 കോടി

വിതുര പൊന്നാംചുണ്ട് പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ച് യാത്ര സുഗമമാക്കണം.

ഫ്രാറ്റ് വിതുര മേഖലാകമ്മിറ്റി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL