SignIn
Kerala Kaumudi Online
Saturday, 17 October 2026 5.08 AM IST

മുരുക്കുംപുഴ ബേക്കറി ജംഗ്ഷൻ - കരിച്ചാറ റോഡ് തകർന്ന നിലയിൽ

road

ചിറയിൻകീഴ്: മുരുക്കുംപുഴ ബേക്കറി ജംഗ്ഷൻ - പുത്തൻ കോവിൽ - കരിച്ചാറ റോഡ് തകർന്ന് തരിപ്പണം,യാത്രക്കാർ ദുരിതത്തിൽ.റോഡിന്റെ പല ഭാഗത്തും ടാറിളകി കുഴികളായിട്ടുണ്ട്.മഴ പെയ്താൽ ചെളിക്കളമാണ്.

2012ൽ ജില്ലാപഞ്ചായത്ത് ഒരു കിലോമീറ്റർ ടാർ ചെയ്തിരുന്നു.പിന്നീട് അറ്റകുറ്റപ്പണികൾ ഒന്നും നടന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.കാൽനട യാത്രക്കാർക്ക് പോലും ഇതുവഴി സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്.
ഓട്ടോ‌ഡ്രൈവർമാർ ഈ റൂട്ടിലേക്ക് ഓട്ടം വരാൻ മടിക്കുകയാണ്.രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ഇതുവഴി കഴിയില്ല.ദിവസവും നൂറുകണക്കിന് വാഹനങ്ങളും സ്കൂൾ ബസുകളും കടന്നുപോകുന്ന റോഡാണിത്.ഈ റോഡിലൂടെ കഴക്കൂട്ടം, കണിയാപുരം, കഠിനംകുളം എന്നീ ഭാഗങ്ങളിലേക്ക് പോകാൻ കഴിയും.എത്രയും വേഗം റോഡ് നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മഴവെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ല.അതിനാൽ മഴ വെള്ളം ദിവസങ്ങളോളം റോഡിൽ കെട്ടിക്കിടക്കാറുണ്ട്.

രാത്രിയിൽ കുഴി കാണാൻ പറ്റാത്തതിനാൽ ഇരുചക്രവാഹന യാത്ര ഇവിടെ അപകടകരമാണ്. ഇടയ്ക്കിടയ്ക്ക് അപകടങ്ങളുമുണ്ടാകാറുണ്ട്

മുരുക്കുംപുഴ പുത്തൻകോവിൽ ശ്രീ കാളകണ്ഠേശ്വര ക്ഷേത്രം,പാണൂർ ജമാഅത്ത്,കരിച്ചാറ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡാണിത്

റോഡിന്റെ ഒന്നര കിലോമീറ്റർ ഭാഗത്താണ് ദുരിതം

അധികൃതർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണം.

അശോക് കുമാർ,പ്രസിഡന്റ്, എസ്.എൻ.‌ഡി.പി യോഗം മുരുക്കുംപുഴ ശാഖാ

ലാൽ ഇടവിളാകം,പൊതുപ്രവർത്തകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL