തിരുവനന്തപുരം: എലിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികളും കൊതുകുജന്യ രോഗങ്ങളും തടയാൻ ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യവകുപ്പ്. മഴക്കാല രോഗങ്ങൾക്കെതിരെ വ്യക്തിശുചിത്വത്തോടൊപ്പം പരിസരശുചിത്വവും ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. എലിപ്പനി പ്രതിരോധത്തിനായി ഡോക്സിസൈക്ലിൻ ഗുളിക ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം കഴിക്കണം. മലിനജലവുമായി സമ്പർക്കത്തിലേർപ്പെടുമ്പോൾ നിർബന്ധമായും കൈയുറകളും കാലുറകളും ധരിക്കണം. മുറിവുകളുള്ളപ്പോൾ മലിനജലത്തിൽ ഇറങ്ങുന്നതും മണ്ണിൽ ജോലി ചെയ്യുന്നതും ഒഴിവാക്കണം. കൊതുകുകളുടെ പ്രജനനകേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഊർജിതമാക്കണം. എല്ലാ വെള്ളിയാഴ്ചകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ചകളിൽ തൊഴിലിടങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും ഡ്രൈഡേ ആചരിക്കണമെന്നുമാണ് നിർദ്ദേശത്തിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |