വെള്ളറട: മലയോരത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നു. കാട്ടുപന്നികൾ കൂട്ടത്തോടെയെത്തി കാർഷിക വിളകൾ നശിപ്പിക്കുകയും കർഷകരെ ആക്രമിക്കുന്ന സംഭവങ്ങളും പതിവാവുകയാണ്. രാത്രിയിൽ മലയോരത്തെ ജനവാസ മേഖലകളിൽ പോലും പന്നിക്കൂട്ടങ്ങളെത്തുന്നുണ്ട്. ഇവ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വാഹന യാത്രക്കാർക്കും ഭീഷണിയായി മാറിയിട്ടുണ്ട്. പകൽ സമയങ്ങളിൽ പാറമടകളിലും കുറ്റിക്കാടുകളിലുമാണ് ഇവയെ കാണുന്നത്. കൂട്ടമായെത്തി കർഷകരുടെ വാഴ,കപ്പ,നാണ്യവിളകളും നശിപ്പിക്കും. ഇവയെ നിയന്ത്രിക്കുന്നതിനുള്ള കാര്യമായ നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.
കഴിഞ്ഞ ദിവസം കോവില്ലൂരിൽ കൃഷി ഭൂമിയിലെത്തിയ കർഷകനെ പന്നികൂട്ടം ആക്രമിക്കാൻ ശ്രമിച്ചു. രക്ഷയില്ലാതെ കർഷകൻ മരത്തിന്റെ മകളിൽ കയറി അഭയം പ്രാപിച്ചു.തിരിച്ചിറങ്ങാൻ കഴിയാതെ ഫയർ ഫോഴ്സിന്റെ സഹായം തേടി. പാറശാലയിൽ നിന്നും ഫയർ ഫോഴ്സെത്തിയാണ് ഇയാളെ താഴെയിറക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |