SignIn
Kerala Kaumudi Online
Saturday, 17 October 2026 5.08 AM IST

കഴക്കൂട്ടത്ത് വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു

​കഴക്കൂട്ടം: ആളില്ലാത്ത സമയം നോക്കി വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു.കഴക്കൂട്ടം റെയിൽവേ സ്റ്റേഷന് സമീപമുള്ള പ്രഗതി ഗാർഡൻസ് പി.ജി.ആർ.എ 12 എ യിൽ സുരേഷ് മോഹന്റെ വീട്ടിലാണ് മോഷണം നടന്നത്.

ഇക്കഴിഞ്ഞ 11ന് പുലർച്ചെ 12നും 4.45നും ഇടയിലുള്ള സമയത്താണ് വീടിന്റെ കോമ്പൗണ്ട് മതിൽ ചാടിക്കടന്ന് മോഷ്ടാവ് അകത്തുകടന്നത്.​മുൻവശത്തെ പൂട്ടുകൾ തകർത്ത നിലയിലാണ്.വീടിന്റെ മുകളിലെയും താഴത്തെയും നിലകളിലെ കിടപ്പുമുറികളിലെ അലമാരകൾ കുത്തിത്തുറന്ന് വസ്ത്രങ്ങൾ വാരിവലിച്ചിട്ടിട്ടുണ്ട്.മുകൾ നിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് പവനോളം വരുന്ന ചെറിയ വളകളും മോതിരങ്ങളും,താഴത്തെ നിലയിലെ സ്റ്റഡി ടേബിളിൽ വച്ചിരുന്ന പേഴ്സിലുണ്ടായിരുന്ന 800 രൂപയുമാണ് നഷ്ടപ്പെട്ടത്.​പരാതി ലഭിച്ചതിനെ തുടർന്ന് തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും വിരലടയാള വിദഗ്ദ്ധരുടെ സഹായത്തോടെയും പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL