
കൊച്ചി: എറണാകുളം നഗരത്തിൽ നഴ്സിംഗ് വിദ്യാർത്ഥിനി ലൈംഗികാതിക്രമത്തിന് ഇരയായ കേസിൽ യുവാവിനെ നോർത്ത് പൊലീസ് അറസ്റ്റുചെയ്തു. ഇടുക്കി ഏലപ്പാറ കൊച്ചുകരിംതരുവി ഇല്ലിക്കൽവീട്ടിൽ അനന്തുവാണ് (21) പിടിയിലായത്.
കലൂർ-ആസാദ് റോഡിൽ 14ന് വൈകിട്ട് 6നായിരുന്നു സംഭവം. തനിച്ച് നടന്നുവന്ന യുവതിയെ ആളൊഴിഞ്ഞഭാഗത്ത് തടഞ്ഞുനിറുത്തി കടന്നുപിടിക്കുകയും മുഖത്തടിച്ച് വസ്ത്രങ്ങൾ കീറുകയും ചെയ്തു. ആൾക്കാർ ഓടിയെത്തിയപ്പോഴേക്കും പ്രതി കടന്നുകളഞ്ഞു. യുവതിയും അനന്തുവും സമൂഹമാദ്ധ്യമത്തിലൂടെ അടുപ്പത്തിലായിരുന്നു. പ്രതിയുടെ മോശം സ്വഭാവം അറിഞ്ഞതോടെ യുവതി അകന്നതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. സംഭവദിവസം യുവതിയെ അനന്തു പിന്തുടർന്ന് വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സൈബർസെല്ലിന്റെ സഹായത്തോടെ കലൂരിലെ ഒരു ഹോസ്റ്റലിൽ നിന്നാണ് പിടികൂടിയത്. എറണാകുളം എ.സി.പി സിബി ടോമിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |