
കൊച്ചി: യുവതിയെ വിവാഹവാഗ്ദാനംനൽകി പീഡിപ്പിച്ചെന്ന കേസിൽ വിദേശത്ത് ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റുചെയ്തു. കോഴിക്കോട് ചേലാവൂർ സ്വദേശി അബ്ദുൾ ബാസിദാണ് (29) പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം ദുബായിൽനിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് അധികൃതർ തടഞ്ഞുവച്ച് പൊലീസിന് കൈമാറിയത്. പ്രതിക്കെതിരെ പൊലീസ് തെരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പരാതിക്കാരിയും പ്രതിയും സ്വകാര്യ ടെലികോം സ്ഥാപനത്തിൽ ഒരുമിച്ച് ജോലിചെയ്യുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |