SignIn
Kerala Kaumudi Online
Saturday, 17 October 2026 5.08 AM IST

ചെന്ത്രാപ്പിന്നിയിൽ ക്ഷേത്ര ഭണ്ഡാരങ്ങൾ കവർന്നു

കയ്പമംഗലം: ചെന്ത്രാപ്പിന്നിയിൽ ക്ഷേത്ര ഭണ്ഡാരങ്ങൾ കവർന്നു. കണ്ണംപുള്ളിപ്പുറം ശ്രീകുമാരമംഗലം സമുദായം ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങളാണ് കവർന്നത്. ക്ഷേത്രത്തിന്റെ മതിലിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരവും സർപ്പക്കാവിന് മുന്നിലുള്ള ഭണ്ഡാരവുമാണ് മോഷ്ടാക്കൾ പൊളിച്ചത്. പൂട്ട് തകർത്താണ് പണം കവർന്നത്. വ്യാഴാഴ്ച രാത്രിയിൽ ക്ഷേത്ര പരിസരത്ത് രണ്ടുപേരെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL