SignIn
Kerala Kaumudi Online
Thursday, 22 October 2026 4.06 AM IST

പെരുങ്ങുഴി കരിക്കുളം ക്ഷേത്രത്തിൽ കവർച്ച

photo

ചിറയിൻകീഴ്: പെരുങ്ങുഴി കരിക്കുളം ക്ഷേത്രത്തിൽ കവർച്ച.ക്ഷേത്രത്തിലെ കുറദേവർ നടയിലെ നന്തി രൂപമുള്ള വെങ്കല വിളക്കിലെ രണ്ട് തട്ടുകളും ക്ഷേത്രത്തിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന മൂന്ന് നിലവിളക്കുകളുമാണ് മോഷണം പോയത്.ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.സ്റ്റോർ റൂമിലെ പൂട്ട് പൊളിച്ചാണ് നിലവിളക്കുകൾ കട്ടത്.അഞ്ചു തട്ടുകളുള്ള വെങ്കല വിളക്കിലെ ഒരു തട്ടു കൂടി മോഷ്ടാക്കൾ നിലവിളക്കിൽ നിന്ന് അടർത്തി മാറ്റിയെങ്കിലും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.കോൺക്രീറ്റിനുമേൽ ഉറപ്പിച്ചാണ് നിലവിളക്ക് സ്ഥാപിച്ചിരുന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ചായിരിക്കാം വിളക്കുകൾ അടർത്തി മാറ്റിയതെന്ന് സംശയിക്കുന്നു. ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അതിനുവേണ്ടി കൊണ്ടുവന്ന 100 മീറ്ററോളം വരുന്ന കേബിൾ വയറുകളും കളവ് പോയി.

ചൊവ്വാഴ്ച രാത്രിയായിരുന്നു മോഷണം.ഇന്നലെ രാവിലെ ക്ഷേത്രമേൽശാന്തിയും കഴകക്കാരിയും എത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്.അമ്പലത്തിന് പിറകുവശത്തെ റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട് തെളിച്ചിട്ടുണ്ട്.ഇതുവഴിയാകാം മോഷണ സാധനങ്ങൾ കടത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് പൊലീസ് സ്ഥലത്ത് എത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു.

English Summary

Two tiers from a bronze lamp featuring a Nandi figure at the temple’s Kuradevar shrine and three traditional multi-tier oil lamps kept in the temple storeroom were stolen.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL