SignIn
Kerala Kaumudi Online
Thursday, 22 October 2026 4.06 AM IST

വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം; രണ്ടുപേർ അറസ്റ്റിൽ

afsal-sherookh

അമ്മയ്ക്കും മകൾക്കും പരിക്ക്

കല്ലമ്പലം: ചിട്ടിപ്പണം നൽകാൻ വൈകിയതിന്റെ ദേഷ്യത്തിൽ,വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെയും മകളെയും ആക്രമിച്ച് പരിക്കേൽപ്പിച്ച രണ്ടുപേർ അറസ്റ്റിൽ.കീഴാറ്റിങ്ങൽ ടി.വി ഹൗസിൽ മുഹമ്മദ് അഫ്സൽ (22),മണമ്പൂർ തൊട്ടിക്കല്ലിൽ ലക്ഷംവീട്ടിൽ ഷെരൂഖ് (21) എന്നിവരാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം.വ്യാപാരിയും ചിട്ടി നടത്തിപ്പുകാരിയുമായ കല്ലമ്പലം സ്വദേശിയായ വീട്ടമ്മ ചിട്ടിപ്പണമായ 6000 രൂപ നൽകാൻ വൈകിയതിനെത്തുടർന്നാണ് ഇവർ വീട്ടിൽ കയറി ആക്രമിച്ചതെന്ന് കല്ലമ്പലം പൊലീസ് പറഞ്ഞു.സംഭവത്തിൽ പരിക്കേറ്റ വീട്ടമ്മയും 14 വയസുകാരി മകളും ആശുപത്രിയിൽ ചികിത്സ തേടി.മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL