SignIn
Kerala Kaumudi Online
Saturday, 24 October 2026 6.33 AM IST

കോട്ടൂർ ആദിവാസി മേഖലയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

elephant-attack

കാട്ടാക്കട: കോട്ടൂർ ആദിവാസിമേഖലയിൽ കൂട്ടമായെത്തിയ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. നൂറോളം കുടുംബങ്ങൾ വസിക്കുന്ന കുറ്റിച്ചൽ പഞ്ചായത്തിലെ മാങ്കോട്,വാലിപ്പാറ,മുളമൂട്,അരിയാവിള സെറ്റിൽമെന്റുകളിലാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ദിവസേനയുണ്ടാകുന്നത്.

മാങ്കോട് ഊരിൽ കുമാർ,വിക്രമൻകാണി,വാലിപ്പാറയിൽ ആദിച്ചൻകാണി,അരിയാവിളയിൽ പ്രദീപ്,മുളമൂട്ടിൽ ഗിരീശൻ എന്നിവരുടെ കൃഷിഭൂമികളിലെ തെങ്ങ്,വാഴ,കവുങ്ങ് എന്നിവയെല്ലാം ആനകൾ കുത്തിമറിച്ചു. ആനകളെ ഭയന്ന് വീടുകളിൽ കിടന്നുറങ്ങാനാകാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു. കാട്ടാനകൾ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ വനംവകുപ്പ് സെറ്റിൽമെന്റുകൾക്ക് ചുറ്റിലും അഗഴികൾ(ആനയ്ക്ക് ഇറങ്ങാൻ കഴിയാത്ത വിധത്തിൽ ആഴത്തിലുള്ള ചാലുകൾ)വെട്ടിയിരുന്നെങ്കിലും നിലവിൽ മണ്ണൊലിച്ചിറങ്ങി മൂടിയ അവസ്ഥയിലാണ്. ഇവിടെ സ്ഥാപിച്ചിരുന്ന വൈദ്യുതവേലികൾ തകരാറിലായതോടെ ആനകൾ ഇവ തകർത്തെറിഞ്ഞു. കാട്ടാനകൾ ജനവാസമേഖലകളിൽ എത്താതിരിക്കാൻ വനംവകുപ്പ് ശശ്വതപരിഹാരം കാണണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം. ലക്ഷങ്ങളുടെ നഷ്ടമാണ് ഊരുകളിൽ ഉണ്ടായത്.സർക്കാർ അടിയന്തരമായി വിളനാശം നേരിട്ട കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL