SignIn
Kerala Kaumudi Online
Thursday, 05 November 2026 6.33 AM IST

പേരയം - കുടിവനാട് റോഡ് നിർമ്മാണം നീളെ നീളെ...

photo

പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ പേരയം -താളിക്കുഴി റോഡിലൂടെ യാത്ര ചെയ്യുന്നത് ജീവൻ പണയം വെച്ചുവേണം. കനത്ത മഴ ആരംഭിച്ചതോടെ ഈ റോഡിൽ അപകടങ്ങളുടെ പെരുമഴയാണ്.

റോഡിന്റെ ഇരുഭാഗവും വമ്പൻ കുഴികൾ രൂപപ്പെട്ടതോടെ വാഹനങ്ങൾക്ക് സൈഡ് നൽകാനോ കാൽനടയാത്രക്കാർക്ക് യഥേഷ്ടം സഞ്ചരിക്കാനോ കഴിയാറില്ല. വലിയ വാഹനങ്ങൾ ഈ വഴി വന്നാൽ ഇരുചക്ര, മുച്ചക്ര വാഹന യാത്രക്കാർപ്പെട്ടതുതന്നെ. നിയന്ത്രണം അല്പം പിഴച്ചാൽ അപകടം ഉറപ്പ്. ഒരു വർഷത്തിന് മുമ്പ് ആരംഭിച്ച പേരയം - താന്നിമൂട് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവച്ചതിനെ തുടർന്നാണ് റോഡ് തകർച്ച.

റോഡിന്റെ നിർമ്മാണം എത്രയും വേഗം പുനരാരംഭിക്കണമെന്നും റോഡ്‌ വികസനത്തിനായി സ്വകാര്യവ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുകയാണെങ്കിൽ അർഹമായ നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

 മറുപടിയും വിചിത്രം

റോഡിന്റെ നിർമ്മാണ പ്രവർത്തനം തടസപ്പെട്ടതിനെ തുടർന്ന് വിവരാവകാശ നിയമപ്രകാരം പി.ഡബ്ലിയു. ഡി അധികൃതർ നൽകിയ മറുപടിയാണ് വിചിത്രം. 5 കോടി അനുവദിച്ച റോഡ് നിർമ്മാണം തടസപ്പെടാൻ കാരണം പ്രദേശവാസികൾ റോഡ് നിർമ്മാണം തടഞ്ഞതിനാൽ കോൺട്രാക്ടർ പണിയിൽ നിന്ന് പിൻമാറിയെന്നാണ്. കൂടാതെ എസ്റ്റിമേറ്റിൽ പറഞ്ഞത് കൂടാതെയുള്ള സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചതോടെ നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായി. ഇത് പൊലീസ് കേസുമായി. ഇതും നിർമ്മാണം തടസപ്പെടാൻ കാരണമായി.

 റോഡിന്റെ നിർമ്മാണം മുടങ്ങിയിട്ട് 10 മാസം

നിർമ്മാണത്തിനായി റോഡിന്റെ ഇരുവശങ്ങളിലുമിറക്കിയ മെറ്റിൽ മഴയിൽ ഒലിച്ചു പോയി

 റോഡിന്റെ നിർമ്മാണ സാമഗ്രികളിൽ മുക്കാലും കോൺട്രാക്ടർ തിരികെ കൊണ്ടുപോയെന്ന് ആക്ഷേപം

യാത്ര ദുഷ്കരം

പേരയം മുതൽ താന്നിമൂടുവരെയുള്ള നാലരകിലോമീറ്റർ റോഡ് ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പുനഃർനിർമ്മിക്കാനാണ് അഞ്ചുകോടി രൂപ അനുവദിച്ചത്. എന്നാൽ കുടവനാട് മുതൽ പേരയംവരെയുള്ള ഭാഗത്തെറോഡ് മാത്രമാണ് ഭാഗീകമായി പണിനടത്തിയത്. വാഹനയാത്ര ഏറെ ദുഷ്കരമായ കുടവനാട് മുതൽ പേരയം വരെയുള്ള ഭാഗംകൂടി പണിയണമെന്ന് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL