
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ കൊല്ലമ്പുഴയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഹോട്ടലിന്റെ പ്രവർത്തനം ഉദ്ഘാടനത്തിലും അടച്ചുപൂട്ടലിലും ഒതുങ്ങി.ഹോട്ടലിനായി കെട്ടിടം തയ്യാറാക്കിയിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും കുടുംബശ്രീയുടെ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചില്ല.കൊവിഡിന് മുൻപ് ആസൂത്രണം ചെയ്ത പദ്ധതിയാണിത്.നഗരപ്രദേശത്ത് മിതമായ നിരക്കിൽ ഗുണനിലവാരമുള്ള ഭക്ഷണം ലഭിക്കുന്ന ഒരു സ്ഥാപനമായിരുന്നു.വനിതകൾക്ക് മികച്ച വരുമാനം ലഭ്യമാക്കുന്ന പദ്ധതിയുമായിരുന്നു.
വിനോദ സഞ്ചാര വകുപ്പിന്റെ ഫണ്ടുപയോഗിച്ചാണ് പാർക്കിന് സമീപത്തെ ഭൂമിയിൽ കെട്ടിടം നിർമ്മിച്ചതും,കുടുംബശ്രീ ഹോട്ടലെന്ന പദ്ധതി നഗരസഭ ആസൂത്രണം ചെയ്തതും.ഇതിനുവേണ്ടി കെട്ടിടത്തിന് മുകളിലും മുൻവശത്തും ഷെഡുകൾ നിർമ്മിക്കുകയും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുകയും ചെയ്തു.എന്നാലിപ്പോൾ ഹോട്ടലിന്റെ ബോർഡ് നീക്കം ചെയ്തിരിക്കുകയാണ്.ഹോട്ടലിനായി നഗരസഭ വാങ്ങി നൽകിയ പാത്രങ്ങളും ഗ്യാസ് സിലിണ്ടറടക്കം കടത്തിയതായും നാട്ടുകാർ പറയുന്നു.
ആവശ്യത്തിന് ജീവനക്കാരില്ലെന്ന്
കൊല്ലമ്പുഴയിൽ കുട്ടികളുടെ പാർക്കിന് സമീപത്തുള്ള കെട്ടിടത്തിലാണ് കുടുംബശ്രീ ഹോട്ടൽ ആരംഭിച്ചത്.
പ്രാതൽ മുതൽ അത്താഴം വരെ വിളമ്പുന്ന ഇടം
പാർക്കിൽ തിരക്കേറെ
ഏറെക്കാലം അടച്ചിട്ടിരുന്ന കുട്ടികളുടെ പാർക്ക് അറ്റകുറ്റപ്പണികൾ കഴിഞ്ഞ് തുറന്നിട്ടുണ്ട്.വൈകിട്ട് ധാരാളമാളുകൾ പാർക്കിലെത്തുന്നുണ്ട്.അവധി ദിവസങ്ങളിൽ പാർക്കിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.കുടിവെള്ളത്തിന് പോലും അടുത്തെങ്ങും കടകൾ പോലുമില്ല.ഇവിടെ ഭക്ഷണശാല ഒരുക്കിയാൽ പാർക്കിലെത്തുന്നവർക്ക് വലിയ അനുഗ്രഹമാകുമെന്ന് പ്രദേശവാസികൾ പറയുന്നു.
വനിതാ ഹോട്ടലിന് സാദ്ധ്യതകളേറെ
ആറ്റിങ്ങൽ നഗരസഭയിലും ഗവ.കോളേജിലും വനിതകൾ നടത്തുന്ന ഭക്ഷണശാലകൾ പ്രവർത്തിക്കുന്നുണ്ട്.നദിക്കരയിൽ കുട്ടികളുടെ പാർക്കടക്കമുള്ള വിനോദകേന്ദ്രങ്ങളും കോയിക്കൽ കൊട്ടാര സമുച്ചയവുമുള്ളതിനാൽ കൊല്ലമ്പുഴയിൽ വനിതാ ഹോട്ടലിന് വലിയ സാദ്ധ്യതയുണ്ട്. ബൈപ്പാസ് റോഡിന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ ഈ കെട്ടിടം ബൈപ്പാസിനോട് ചേർന്നുള്ളതാകും.ഇത് ഹോട്ടലിന് വലിയ സാദ്ധ്യതകൾ തുറന്നിടുമെന്ന പ്രതീക്ഷയും നാട്ടുകാർക്കുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |