SignIn
Kerala Kaumudi Online
Thursday, 05 November 2026 6.32 AM IST

ഗ്രാമങ്ങളിൽ ഭക്ഷണത്തിലും വ്യാജന്മാർ

വെള്ളറട: ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ഗുണനിലവാരമില്ലാത്ത ഭക്ഷ്യ വസ്തുക്കളുടെ വില്പന വ്യാപകമാകുമ്പോഴും ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ പരിശോധനയില്ലെന്ന് പരാതി. അതിർത്തി കടന്നെത്തുന്ന ഗുണനിലവാരമില്ലാത്ത ഭക്ഷണ സാധനങ്ങളാണ് ഗ്രാമത്തിൽ കൂടുതലെന്നുമാണ് നാട്ടുകാ‌ർ പറയുന്നത്. അന്യസംസ്ഥാനങ്ങളിൽ ഉത്പാദിപ്പിക്കുന്ന കൃതൃമ പാൽ,​ പാൽ ഉത്പന്നങ്ങൾ,​ ചീഞ്ഞ മത്സ്യങ്ങൾ,​ വിവിധതരം പേരുകളിലായി നാളികേര വെളിച്ചെണ്ണകൾ എന്നിവ വിപണിയിലുണ്ട്. എന്തിന് ഏറെ,​ രോഗം വന്ന കന്നുകാലികൾ വരെ അതിർത്തികടന്നെത്തുന്നുണ്ട്.

 രോഗബാധിതർ നിരവധി

അന്യസംസ്ഥാനങ്ങളിൽ മാസങ്ങളായ മത്സ്യങ്ങൾ രാസവസ്തുക്കൾ ചേർത്ത് കേടുകൂടാതെ സൂക്ഷിച്ചുകൊണ്ടുവന്നാണ് പനച്ചമൂട്ടിലെ മാർക്കറ്റിൽ മൊത്തകച്ചവടം നടത്തുന്നത്. അസഹ്യമായ ദുർഗന്ധവും പുഴുക്കളും ഉള്ള മത്സ്യങ്ങൾ വരെ ഇവിടെ വിറ്റഴിക്കുന്നു. ഇവിടെ നിന്ന് ചില്ലറ വില്പനക്കാർ മറ്റു സ്ഥലങ്ങളിലും വീടുകളിൽ കൊണ്ടുപോയി വില്പന നടത്തുകയാണ്. നിരവധി തവണ ഇത്തരത്തിലുള്ള മത്സ്യം കഴിച്ച് രോഗബാധിതരായി നിരവധിപേർ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഭക്ഷ്യ സുരക്ഷ വിഭാഗത്തിന് നാട്ടുകാർ വിവരം അറിയിച്ചുവെങ്കിലും മാർക്കറ്റിൽ തിരിഞ്ഞുപോലും നോക്കുന്നിലെന്നാണ് പരാതി.

 മുമ്പ് ആരോഗ്യവകുപ്പ് വല്ലപ്പോഴും മാർക്കറ്റിൽ പരിശോധന നടത്തുമായിരുന്നു. എന്നാലിപ്പോഴില്ല. ഭക്ഷ്യ സുരക്ഷ വിഭാഗത്തിന് പരിശോധന ചുമതല നൽകിയതോടുകൂടിയാണ് ആരോഗ്യ വകുപ്പ് ജോലിയിൽനിന്ന് പിൻമാറിയത്.

 വ്യാപാരികൾക്ക് ലാഭം

വിവിധ ബ്രാണ്ടുകളിൽ കട്ടിയുള്ള പാലും പാൽ ഉത്പന്നങ്ങളും അതിർത്തി ഗ്രാമങ്ങളിൽ വ്യാപകമായി വിറ്റഴിക്കുന്നുണ്ട്. ഹോട്ടലുകളിലും ചായക്കടകളിലും ഈ പാലാണ് ഉപയോഗിക്കുന്നത്. അമിതമായി കട്ടിയുള്ളതുകാരണം കുറച്ച് പാലുമതി ചായയ്ക്ക്. ഇതുകച്ചവടക്കാർക്ക് ലാഭമാണെങ്കിലും ഇത് ഉള്ളിൽചെന്നാൽ അത്ര നന്നല്ല. വ്യാജ തേയിലപൊടികളും വിപണിയിൽ സുലഭമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL