SignIn
Kerala Kaumudi Online
Friday, 06 November 2026 3.26 AM IST

എയ്ഡ്‌പോസ്റ്റ് നോക്കുകുത്തി; കിളിമാനൂരിൽ തമ്മിൽത്തല്ലി വിദ്യാർത്ഥികൾ

h

കിളിമാനൂർ: ബസ് സ്റ്റാൻഡിലും, റോഡരികിലും തമ്മിൽത്തല്ലി സ്‌കൂൾ വിദ്യാർത്ഥികൾ. ഇത്തരം വഴക്കുകൾ പതിവായിട്ടും പൊലീസ് മൗനം പാലിക്കുന്നതായി വ്യാപാരികളും യാത്രക്കാരും പരാതിപ്പെടുന്നു. സമീപത്തെ പൊലീസ് എയ്ഡ് പോസ്റ്റ് നോക്കുകുത്തിയാകുന്നതായും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസവും പഠനം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുംവഴി,കിളിമാനൂർ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ റോഡിൽ വച്ച് കൂട്ടത്തല്ലുണ്ടാക്കിയിരുന്നു.

ഇൻസ്റ്റാഗ്രാമിൽ റീൽ ഇട്ടത് സംബന്ധിച്ചുള്ള തർക്കമാണ് തല്ലിലേക്ക് നയിച്ചത്. ഹൈസ്കൂളിലെ കുട്ടികളും ഹയർ സെക്കൻഡറിയിലെ കുട്ടികളും തമ്മിലായിരുന്നു തർക്കം. സ്‌കൂൾ വിടുന്ന സമയം കർശനമായ പൊലീസ് പട്രോളിംഗില്ലാത്തതും സി.സി ടിവി ക്യാമറകളുടെ അഭാവവും വിദ്യാർത്ഥികൾക്ക് തുണയാവുകയാണ്.

ലഹരിക്കച്ചവടക്കാരും,ഉപഭോക്താക്കളും,സാമൂഹ്യ വിരുദ്ധരും തമ്പടിക്കുന്ന കിളിമാനൂർ പഞ്ചായത്ത് ബസ് സ്റ്റാൻഡിനകത്തെ പൊലീസ് എയ്ഡ് പോസ്റ്റ് നോക്കുകുത്തിയാകുന്നു. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച പൊലീസ് എയ്ഡ് പോസ്റ്റാണ് അനാഥമായിരിക്കുന്നത്. 2023ലാണ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തത്. എന്നാൽ ആദ്യ കുറച്ച് ദിവസങ്ങളിൽ ഇവിടെ പൊലീസ് ഉണ്ടായിരുന്നെങ്കിലും പിന്നെ അതുണ്ടായില്ല. ഇവിടെ ലഹരി ഉപയോഗ സംഘങ്ങളും സാമൂഹ്യ വിരുദ്ധരും വിദ്യാർത്ഥി സംഘർഷങ്ങളും പതിവാണ്. വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് ലഹരി വില്പനക്കാർ എത്തുന്നതും ഇവിടെയാണ്. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും ഇവർ ഇവിടുന്ന് കടന്നുകളയും. പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL