SignIn
Kerala Kaumudi Online
Friday, 06 November 2026 5.51 AM IST

പാവൂ‌‌‌ർ കുളത്തിന് വേണം നവീകരണം

1111

നെയ്യാറ്റിൻകര: നഗരസഭയിലെ മരുതത്തൂർ വാർഡിലെ പാവൂർ കുളം നവീകരണമില്ലാതെ നശിക്കുന്നു. മൂന്നുവർഷം മുൻപ് പത്തുലക്ഷം മുടക്കി നവീകരിച്ച കുളം നിലവിൽ പുല്ലും പായലും നിറഞ്ഞ അവസ്ഥയിലാണ്.

മരുതത്തൂർ ഏലായിൽ ജലസേചനമെത്തിക്കുന്ന പ്രധാന കുളമാണ് പാവൂർ കുളം. കാർഷിക ആവശ്യത്തിനു മാത്രമല്ല, നാട്ടുകാർ കുളിക്കാനും തുണികൾ അലക്കാനും ഉപയോഗിച്ചിരുന്ന കുളം ഇപ്പോൾ നാശത്തിന്റെ വക്കിലായിരിക്കുകയാണ്.

കഴിഞ്ഞ നഗരസഭാ ഭരണസമിതിയുടെ കാലത്ത് പാവൂർ കുളം നവീകരിച്ചിരുന്നു. ചെളികോരി, പായലും പുല്ലും നീക്കിയാണ് നവീകരണം നടത്തിയത്. എന്നാൽ, നവീകരണം കഴിഞ്ഞതിനു പിന്നാലെ കുളത്തിൽ വീണ്ടും പുല്ലും പായലും വളർന്നു. കുളത്തിനുചുറ്റും ബണ്ടുണ്ട്.

കുളത്തിന്റെ ഒരുവശത്ത് റോഡുണ്ട്. ഇവിടെയെല്ലാം പുല്ലുവളർന്ന് കാടായനിലയിലാണ്. മരുതത്തൂർ ഏലായിൽനിന്നും കർഷകർ കാർഷികവിളകൾ കൊണ്ടുപോകുന്ന വഴിയാണ് പാവൂർ കുളം ബണ്ട്. എന്നാൽ, പുല്ലുവളർന്ന് കാടായനിലയായതോടെ കർഷകർ ഈവഴി ഉപയോഗിക്കാതായി.

അപാകതയെന്ന് ആക്ഷേപം

മൂന്നുവർഷം മുൻപ് കുളം നവീകരിച്ചതിലെ അപാകമാണ് പുല്ലും പായലും വീണ്ടും വളരാൻ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കുളം നവീകരിച്ച് കാർഷിക ആവശ്യത്തിന് ഉപയോഗപ്പെടുത്തണമെന്നും ബണ്ട് റോഡിലെ കാടും പടർപ്പും വെട്ടിത്തെളിപ്പിക്കണമെന്നും നാട്ടുകാരും കർഷകരും ആവശ്യപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL