SignIn
Kerala Kaumudi Online
Friday, 06 November 2026 5.50 AM IST

ആനപ്പാറ; കാട്ടാനകളുടെ വിഹാരകേന്ദ്രം

വിതുര: വിതുര പഞ്ചായത്തിലെ ആനപ്പാറ മേഖലയിൽ കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ ദിവസം രാത്രിയിൽ ആനപ്പാറ കല്ലാർ സംരക്ഷണസമിതിയുടെ സമരപ്പന്തലിന് സമീപം ചേന്നൻപാറ സന്തോഷിന്റെ വിളയിലെ വാഴകൃഷി മുഴുവൻ കൂട്ടമായെത്തിയ കാട്ടാനകൾ നശിപ്പിച്ചു. വനംവകുപ്പിലെ ആർ.ആർ.ടി സംഘമെത്തിയാണ് ആനകളെ കാട്ടിലേക്ക് തുരത്തിയത്. നേരത്തെ ഷിബു,സുരേഷ് എന്നിവരുടെ വിളകളിലെ കൃഷിയും നശിപ്പിച്ചിരുന്നു. ഒരാഴ്ചയായി മേഖലയിൽ കാട്ടാനകളുടെ വിളയാട്ടമാണ്. വനമേഖലയോട് ചേർന്ന പ്രദേശമായതിനാൽ സന്ധ്യമയങ്ങിയാൽ കാട്ടാനകൾ കൂട്ടത്തോടെ ജനവാസമേഖലയിലേക്കിറങ്ങും. കൃഷികൾ വ്യാപകമായി നശിപ്പിക്കും. കർഷകർക്ക് പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമുണ്ട്,മാത്രമല്ല ആനശല്യം മൂലം മേഖലയിൽ കൃഷി അന്യമായി കഴിഞ്ഞു. പഞ്ചായത്തിലും വനപാലകർക്കും പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ആനശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മന്ത്രിക്കും എം.പിക്കും എം.എൽ.എയ്ക്കും ത്രിതലപഞ്ചായത്തിലും അനവധി തവണ പരാതികൾ നൽകിയിട്ടുണ്ട്. മേഖലയിൽ ആനക്കിടങ്ങും വൈദ്യുതിവേലിയും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കാട്ടാനശല്യം നേരിടുന്ന മേഖലകൾ

പൊൻമുടി, ഗോൾഡൻവാലി, കല്ലാർ, മൊട്ടമൂട്, ആറാനക്കുഴി, മണലി, തലത്തൂതക്കാവ്, കല്ലൻകുടി, പേപ്പാറ, കുട്ടപ്പാറ, പൊടിയക്കാല,പട്ടൻകുളിച്ചപാറ, മാങ്കാല, ചാത്തൻകോട് ചെമ്മാംകാല, ബോണക്കാട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL