SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

നികത്താനുണ്ടോ, നീർച്ചാലുകൾ !

photo

നെടുമങ്ങാട്: കടുത്ത വേനലിൽപ്പോലും വറ്റാത്ത തെളിനീരുറവകളാൽ സമൃദ്ധമായിരുന്നു മഞ്ഞക്കോട്ടുമൂല തോട്.വിവിധ ആവശ്യങ്ങൾക്ക് സ്ഥലവാസികൾ ആശ്രയിച്ചിരുന്ന ഈ കൈത്തോട് പൂർണമായും മണ്ണിട്ടുമൂടി അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേദിയാവുകയാണ്. ആനാട് ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന മഞ്ഞക്കോട്ടുമൂലയിൽ നീർച്ചാലുകൾ നികത്തുന്നതിനോ മണ്ണിടിക്കുന്നതിനോ അനുമതി നൽകിയതായി പഞ്ചായത്ത് രേഖകളിലൊന്നുമില്ല. ഇതേച്ചൊല്ലി ഭരണസമിതിക്കുള്ളിൽ പൊരിഞ്ഞ പോര് നടന്നുവരികയാണ്. നെടുമങ്ങാട്,കാട്ടാക്കട താലൂക്കുകളിൽ പ്രധാന റോഡുകളുടെയെല്ലാം വശങ്ങളിൽ കൃഷി ചെയ്യാതെ ഒഴിഞ്ഞിട്ടിരുന്ന തണ്ണീർത്തടങ്ങളിൽ ഒട്ടുമിക്കതും നികത്തി.

പരിസ്ഥിതിലോല വില്ലേജുകളുടെ പട്ടികയിലുൾപ്പെട്ട പ്രദേശങ്ങളിലെ സ്ഥിതിയും വിഭിന്നമല്ല.ഇവിടങ്ങളിൽ ചാറ്റൽ മഴയിൽപ്പോലും വെള്ളപ്പൊക്ക പ്രതീതിയാണ്.റോഡിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറുന്നത് പതിവ്.വേനലിൽ ജലക്ഷാമവുമുണ്ട്.

റോഡുകളിൽ ചെളിക്കെട്ട്

നിരത്തുകളിൽ എപ്പോഴും മണ്ണ് നിറച്ചോടുന്ന ലോറികൾ.പൊടിയും ചെളിക്കെട്ടും കാരണം വാഹന യാത്രികരും വഴിയാത്രക്കാരും കച്ചവടക്കാരും ഏറെ ദുരിതത്തിലാണ്.കെട്ടിട നിർമ്മാണത്തിന്റെയും ചെറുകിട വ്യവസായ സംരംഭങ്ങളുടെയും മറവിലാണ് മണ്ണിടിപ്പും നികത്തലും തകൃതിയായിരിക്കുന്നത്. ഉദ്യോഗസ്ഥ പരിശോധന പേരിനു പോലുമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL