SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

പൊട്ടിപ്പൊളിഞ്ഞ് മുടപുരം - തെന്നൂർക്കോണം റോഡ്

thennoorkoo

റീ ടാർ ചെയ്യണമെന്ന്

മുടപുരം: ദീർഘനാളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന മുടപുരം ജംഗ്ഷൻ - തെന്നൂർക്കോണം റോഡ് റീ ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കണമെന്ന് നാട്ടുകാർ.മുടപുരം ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന മുടപുരം പ്രേംനസീർ സ്മാരകം ശാന്തി ഗ്രന്ഥശാല മന്ദിരത്തോട് ചേർന്ന് പോകുന്ന റോഡ് തെന്നൂർക്കോണം ക്ഷേത്രത്തിന് മുന്നിലൂടെ ലാത്തറ,എം.എം നഗർ വഴി കിഴുവിലം പഞ്ചായത്ത് ഓഫീസ് - ശാന്തി നഗർ റോഡിൽ ചെന്നുചേരുന്നു.

നൂറോളം കുടുംബങ്ങൾ യാത്രയ്ക്കായി ഉപയോഗിക്കുന്ന ഈ റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ വ്യാപകമായ പ്രതിഷേധമുണ്ട്.ധാരാളം സ്കൂൾ ബസുകൾ സഞ്ചരിക്കുന്ന റോഡാണ്.പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഈ റോഡുവഴി സ്കൂൾ ബസുകൾ സർവീസ് നിറുത്തുമോ എന്ന ഭയപ്പാടിലാണ് രക്ഷകർത്താക്കൾ.അതിനാൽ റോഡ് റീ ടാർ ചെയ്യാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

റോഡിന്റെ മിക്കഭാഗത്തും ടാറും മെറ്റലുമിളകി വലിയ കുഴികൾ രൂപം കൊണ്ട് കിടക്കുന്നു

മഴപെയ്താൽ കുഴികൾ കുളമാകും

റോഡിലെ കുളങ്ങൾ താണ്ടി യാത്രചെയ്യേണ്ട ഗതികേടിൽ കാൽനട - വാഹന യാത്രക്കാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL