SignIn
Kerala Kaumudi Online
Sunday, 04 October 2026 3.16 AM IST

മന്ത്രിക്കെതിരെ പ്രതിഷേധിച്ച അദ്ധ്യാപകന് സസ്‌പെൻഷൻ

തിരുവനന്തപുരം:മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധിച്ച അദ്ധ്യാപകന് സസ്‌പെൻഷൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലെ വാമനപുരം ഡി.ബി.എച്ച്.എസിലെ അദ്ധ്യാപകൻ സി.എസ്.ആദർശിനെയാണ് സസ്‌പെൻഡ് ചെയ്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയാണ് ആദർശ്. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധപരിപാടിയിൽ പങ്കെടുത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചിത്രത്തിൽ ചെരുപ്പ് മാല അണിയിച്ച സംഭവത്തിലാണ് അദ്ധ്യാപകനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. അന്വേഷണ വിധേയമായിട്ടാണ് സസ്‌പെൻഷൻ. സ്‌കൂളിന്റെ സമാധാനപരമായ അന്തരീക്ഷവും അച്ചടക്കവും ലംഘിച്ചതിന് ഇതിന് മുമ്പ് ഇയാൾക്ക് ഹെഡ്മാസ്റ്റർ താക്കീത് നൽകുകയും ഇത് ആവർത്തിച്ചതിനാൽ മെമ്മോ നൽകുകയും ചെയ്തിരുന്നു. ഹെഡ്മാസ്റ്ററുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL