SignIn
Kerala Kaumudi Online
Saturday, 19 September 2026 3.18 AM IST

ഡി.സി.സി ഓഫീസിലെ ലൈബ്രറി നവീകരിച്ചു

c

തിരുവനന്തപുരം: സ്വാതന്ത്ര്യാനന്തര ഭാരതം ശക്തമായതിന്റെ പ്രധാനകാരണം ജവഹർലാൽ നെഹ‌റുവിന്റെ ജനാധിപത്യ ദർശനവും നെഹ‌റു സ്ഥാപിച്ച സ്ഥാപനങ്ങളുമാണെന്ന് ശശി തരൂർ എം.പി പറഞ്ഞു. ഡി.സി.സി ഓഫീസിലെ നവീകരിച്ച ലൈബ്രറി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂവായിരത്തോളം പുസ്‌തകശേഖരമുള്ള ലൈബ്രറി പാർട്ടി പ്രവർത്തകർക്കും യുവജനങ്ങൾക്കും പരിസരവാസികൾക്കും ഒരു റഫറൽ ലൈബ്രറി ആയിരിക്കുമെന്ന്‌ അദ്ധ്യക്ഷത വഹിച്ച ഡി.സി.സി പ്രസിഡന്റ്‌ പാലോട്‌ രവി പറഞ്ഞു. ലൈബ്രറിക്കുവേണ്ടി ശശിതരൂരും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്‌ടർ എം.ആർ. തമ്പാനും പുസ്‌തകങ്ങൾ സംഭാവന ചെയ്തു. ഉദ്‌ഘാടനശേഷം കുട്ടികളുമായി ശശിതരൂർ സംവാദം നടത്തി. വി.എസ്‌.ശിവകുമാർ, എം.വിൻസെന്റ്‌ എം.എൽ.എ, നെയ്യാറ്റിൻകര സനൽ, എം.ആർ.തമ്പാൻ, വിനോദ് സെൻ, ആർ.ഹരികുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL