SignIn
Kerala Kaumudi Online
Friday, 18 September 2026 8.16 PM IST

അനധികൃതമായി കുന്നിടിക്കൽ: വീടുകൾ അപകടത്തിലെന്ന് പരാതി

mann

നെടുമങ്ങാട്: ഇരുമ്പ ആലുംമൂട് കുന്നും പുറത്ത് സ്വകാര്യ വ്യക്തി അനധികൃതമായി കുന്നിടിക്കുന്നതിൽ നാലു

വീടുകൾ അപകടാവസ്ഥയിലാണെന്ന് നാട്ടുകാരുടെ പരാതി. വീട് വയ്‌ക്കാൻ മണ്ണിടിക്കാനുളള ഉത്തരവിന്റെ മറവിൽ 48 സെന്റ് മുഴുവൻ ഇടിച്ചു നിരത്തുകയാണെന്ന് കാട്ടി വീട്ടുടമകളും നാട്ടുകാരും ചേർന്ന് മുഖ്യമന്ത്രിക്കും റവന്യു-പൊലീസ് വകുപ്പ് മേധാവികൾക്കും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകി. നിരവധി പരാതികൾ പൊലീസിനടക്കം നൽകിയെങ്കിലും നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. അതേസമയം മണ്ണിടിക്കാനുളള ജിയോളജി വകുപ്പിന്റെ ഉത്തരവ് സ്വകാര്യ വ്യക്തിയുടെ കൈവശമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL