SignIn
Kerala Kaumudi Online
Thursday, 08 October 2026 4.25 AM IST

ഇൻസ്റ്റമാർട്ട് ജീവനക്കാരുടെ മാർച്ച്

citu

കളമശേരി: വേതന കുടിശിക അനുവദിക്കുക, ബ്ലോക്ക് ചെയ്ത ഐ.ഡി പുനസ്ഥാപിക്കുക, ന്യായമായ പ്രതിഫലം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സൗത്ത് കളമശേരിയിലെ വിദ്യാനഗർ ഇൻസ്റ്റമാർട്ട് ജീവനക്കാർ കേരള സ്റ്റേറ്റ് ഗിഗ് ആൻഡ് പ്ലാറ്റ്ഫോം വർക്കേഴ്സ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് ടി.വി.എസ് ജംഗ്ഷനിൽ പൊലീസ് തടഞ്ഞു. ജനറൽ സെക്രട്ടറി സുമേഷ് പത്മൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എം.ജി. ജിജൊ അദ്ധ്യക്ഷനായി. ഇൻസ്റ്റാ മാർട്ട് കേരള ഹെഡുമായി നേതാക്കൾ ചർച്ച നടത്തി. മാനേജ്മെന്റുമായി ഒരാഴ്ചക്കകം ചർച്ചയ്ക്ക് സൗകര്യമൊരുക്കാം എന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL