SignIn
Kerala Kaumudi Online
Friday, 23 October 2026 12.32 AM IST

പേപ്പാറ ഡാമിൽ വെള്ളം കുറവ്;വേനൽ കടുത്താൽ തലസ്ഥാന നഗരത്തിൽ പ്രതിസന്ധി

peppara-dam

തിരുവനന്തപുരം: വേനൽ കടുത്തതോടെ പേപ്പാറ,അരുവിക്കര ഡാമുകളിലെ വെള്ളം കുറയുന്നു. നിലവിൽ 100.15 മീറ്ററാണ് പേപ്പാറ ഡാമിലെ ജലനിരപ്പ്.അരുവിക്കരയിൽ 46.40 മീറ്രറും. നഗരത്തിലെ പ്രധാന കുടിവെള്ള സ്രോതസായ ഈ രണ്ട് ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് മതിയായ രീതിയിൽ വേനൽമഴ ലഭിക്കാതെയായാൽ മേയ് അവസാനത്തോടെ കുടിവെള്ള വിതരണം പ്രതിസന്ധിയിലാകും.നഗരത്തിലേക്ക് അരുവിക്കരയിലെ ജലശുദ്ധീകരണ ശാലയിൽ നിന്നാണ് കുടിവെള്ളം എത്തിക്കുന്നതെങ്കിലും വേനൽക്കാലത്ത് പേപ്പാറ ഡാമിലുള്ള വെള്ളത്തെ ആശ്രയിച്ചാണ് ജലവിതരണം.ഇതിനായി പേപ്പാറയിൽ നിന്ന് അരുവിക്കരയിലേക്ക് വെള്ളമെത്തിക്കും.400 മുതൽ 410 എം.എൽ.ഡി വെള്ളമാണ് പ്രതിദിനം നഗരത്തിലേക്ക് എത്തിക്കുന്നത്.കഴിഞ്ഞ വർഷം 105 മീറ്റർ വെള്ളം പേപ്പാറ ഡാമിൽ ഉണ്ടായിരുന്നതിനാൽ പ്രതിസന്ധി ഇല്ലായിരുന്നു. 2023ൽ 101 മീറ്ററായും 2020ൽ 102 മീറ്ററായും ജലനിരപ്പ് താഴ്ന്നെങ്കിലും ഏപ്രിൽ- മേയ് മാസങ്ങളിൽ വേനൽമഴ ലഭിച്ചതിനാൽ പ്രതിസന്ധി ഒഴിവായി. ഇത്തവണ 100.15 മീറ്റർ മാത്രമാണ് ജലനിരപ്പ്.പരമാവധി സംഭരണശേഷിയായ 107.50 മീറ്ററെങ്കിലും ജലനിരപ്പുണ്ടായാൽ മാത്രമേ 60-70 ദിവസത്തേക്കുള്ള വെള്ളം ഉറപ്പാക്കാനാകൂവെന്ന് വാട്ടർ അതോറിട്ടി പറഞ്ഞു.

സംഭരണശേഷി വർദ്ധിപ്പിക്കണം

ഉപഭോഗം വർദ്ധിക്കുന്നതിനനുസരിച്ച് പേപ്പാറ ഡാമിലെ സംഭരണശേഷി 110.50 മീറ്ററായി വർദ്ധിപ്പിക്കണമെന്നാണ് വാട്ടർ അതോറിട്ടിയുടെ ആവശ്യം.നിലവിൽ 465 ഹെക്ടർ പ്രദേശത്താണ് ഡാമും വെള്ളവുമുള്ളത്.110.50 മീറ്ററിലേക്ക് ഉയർത്തിയാൽ 565 ഹെക്ടർ വരെ വെള്ളത്തിനടിയിലാകും. ഡാം നിൽക്കുന്ന പ്രദേശം വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ളതിനാൽ ജലനിരപ്പ് ഉയർത്തുന്നതിന് കേന്ദ്ര വനം മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വേണം.ജലവിഭവ- ജലസേചന വകുപ്പുകളുടെ നേതൃത്വത്തിൽ ഇക്കാര്യം ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും കേന്ദ്രം നടപടിയെടുത്തിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL