
കുന്നംകുളം: കുന്നംകുളം പെരുമ്പിലാവിൽ സ്റ്റോപ്പിൽ ബസുകൾ നിറുത്തുന്നില്ലെന്നും ബസിന് കൈ കാണിക്കുമ്പോൾ ഇടിച്ചു കൊല്ലാൻ ശ്രമിക്കുകയാണെന്നും പെരുമ്പിലാവ് അൻസാർ വിമൻസ് കോളേജ് വിദ്യാർത്ഥികൾ. കഴിഞ്ഞദിവസം നിരവധി ബസുകൾ നിറുത്താതെ പോയെന്നും വിദ്യാർത്ഥികൾ കൈ കാണിച്ചതിനെ തുടർന്ന് ജോണീസ് ബസ് വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞടുത്തെന്നും വിദ്യാർത്ഥികൾ പറയുന്നു.
സംഭവത്തെ തുടർന്ന് കുന്നംകുളം പൊലീസ് സ്റ്റേഷനിലെത്തി ഇൻസ്പെക്ടർ ഫക്രുദ്ദീന്‍ വിദ്യാർത്ഥികൾ പരാതി നൽകി.
വിദ്യാർത്ഥി പ്രതിനിധികളായ ചെയർപേഴ്സൺ പവിത്ര പ്രദീപ് , വൈസ് ചെയർപേഴ്സൺ അമിന ഷാജി ,എം.എസ്. ഷിറിൻ, ഫിസ സുബൈർ, അദ്ധ്യാപിക രജിത, എം.എ. കമറുദീൻ എന്നിവരാണ് സ്റ്റേഷനിൽ പരാതി നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |