SignIn
Kerala Kaumudi Online
Wednesday, 24 June 2026 1.34 AM IST

ഏഷ്യൻ ഗെയിംസ് 'ഫൺ റൺ'   ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം, : ജപ്പാനിൽ നടക്കാനിരിക്കുന്ന ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക പ്രമോഷൻ പരിപാടിയായ 'ഏഷ്യൻ ഗെയിംസ് ഫൺ റൺ' ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ , ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ , സംസ്ഥാനസർക്കാർ എന്നിവയുമായി സഹകരിച്ച് കേരള ഒളിമ്പിക് അസോസിയേഷനാണ് അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ഫൺ റൺ തലസ്ഥാനത്ത് ഒരുക്കുന്നത്.
യൂണിവേഴ്സിറ്റി സ്റ്റേ‍ഡിയത്തിൽ നിന്നും 4 മണിക്ക് ആരംഭിച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ സമാപിക്കുന്ന ഫൺറണ്ണിൽ
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ, കേന്ദ്ര കായിക-യുവജനകാര്യ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ,ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. പി. ടി. ഉഷ എന്നിവർ മുഖ്യാതിഥികളാവും. മന്ത്രിമാരും എം.എൽ.എമാരും അടക്കമുള്ള ജനപ്രതിനിധികൾക്കൊപ്പം അചാന്ത ശരത്കമൽ, ഗഗൻ നാരംഗ്, പിആർ ശ്രീജേഷ് ഉൾപ്പെടെയുള്ള ഒളിമ്പ്യന്മാരുടെ നേതൃത്വത്തിൽ ദേശീയ- അന്തർദേശീയ കായിക താരങ്ങളും പങ്കെടുക്കും.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, കായിക മന്ത്രി ഒ.ജെ ജെനീഷ്, ആരോഗ്യ മന്ത്രി കെ. മുരളീധരൻ, ഗതാഗത മന്ത്രി സി. പി. ജോൺ, പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ, ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, രാജീവ് ചന്ദ്രശേഖർ എം.എൽ.എ, ശ്രീ.വി. മുരളീധരൻഎം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് , നഗരസഭ മേയർ വി.വി രാജേഷ്, കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് , ജില്ലാ കളക്ടർ ശ്രീമതി അനു കുമാരി , കേരള സർവ്വകലാശാല വൈസ് ചാൻസലർ ശ്രീ. മോഹനൻ കുന്നുമ്മൽ തുടങ്ങിയവരുടെയും സാന്നിദ്ധ്യത്തിലാണ് ഫ്ലാഗ് ഓഫ് നടക്കുകയെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി സുനിൽ കുമാർ അറിയിച്ചു.

നാൽപ്പതിനായിരത്തോളം കായികപ്രേമികൾ ഫൺ റണ്ണിൽ അണിനിരക്കും. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പരിപാടി. ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക മസ്കറ്റായ 'ഹോനോഹോൻ" ഒരാഴ്ചയായി തലസ്ഥാനത്ത് പര്യടനം നടത്തുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL