SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.48 AM IST

കെ.കെ.അംബുജാക്ഷൻ സ്മൃതി പുരസ്‌കാരം പി.രാമൻകുട്ടിക്ക്

g

കൊടുങ്ങല്ലൂർ:കെ.കെ.അംബുജാക്ഷന്റെ സ്മരണാർത്ഥം അനുസ്മരണ സമിതി ഏർപ്പെടുത്തിയ 2026ലെ പുരസ്‌കാരത്തിന് സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകൻ പി.രാമൻകുട്ടി അർഹനായി. 3പതിറ്റാണ്ടിലേറെയായി സാമൂഹിക സാംസ്‌കാരിക മേഖലങ്ങളിൽ നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. കൊടുങ്ങല്ലൂർ ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ,വൈസ്‌ചെയർമാൻ,ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം 15വർഷം മെഡികെയർ ആശുപത്രി ചെയർമാനായിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റ് പൊതുരംഗത്തുനിന്ന് വിട്ടുനിന്ന് വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. 28ന് കൊടുങ്ങല്ലൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരദാനം കൈമാറുമെന്ന് അനുസ്മരണസമിതി ചെയർമാൻ അഡ്വ.അബ്ദുൾ ഖാദർ കണ്ണേഴത്ത്,കൺവീനർ സി.എസ്.തിലകൻ,ട്രഷറർ കിഷോർ ബാബു എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL