
കൊടുങ്ങല്ലൂർ: ദളവ ക്ലബിന്റെ നേതൃത്വത്തിൽ പൊലീസ്, എക്‌സൈസ് ഡിപ്പാർട്ടുമെന്റുകൾ സഹകരിച്ച് നഗരത്തിൽ ലഹരി വിരുദ്ധ ദീപകാഴ്ചയും പൊതുജന ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ് ലിജീഷ് അദ്ധ്യക്ഷനായ യോഗം കൊടുങ്ങല്ലൂർ സബ്ബ്‌ഇൻസെപ്കടർ അതുൽ മോഹൻ ഉദ്ഘാടനം ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ കിഷോർ ജി. മുഖ്യപ്രഭാഷണം നടത്തി.അഡ്വ.അബ്ദുൾ കാദർ കണ്ണേഴത്ത്,റഹീം,അനിൽ,ഷംസുദ്ദീൻ,ഷമീർ,അലി,ഷൈൻ കൊട്ടേക്കാട്ട്, തുടങ്ങിയവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ഫിറോസ് സ്വാഗതവും ട്രഷറർ പ്രദീപ്കുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |