SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.47 AM IST

 അന്യ സംസ്ഥാന ട്രിപ്പ് ആഘോഷമാക്കാൻ കെ.എസ്.ആർ.ടി.സി ഇനി വണ്ടി ഹൈദരാബാദിലേക്ക്

s

തൃശൂർ: മൂന്നാറും ഗവിയും അടക്കമുള്ള വിനോദ യാത്രകൾക്ക് പിന്നാലെ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ വിനോദയാത്രകളിൽ ഇനി പുത്തൻതരംഗം. അന്യസംസ്ഥാനങ്ങളിലേക്ക് കിടിലൻ പാക്കേജുകളുമായി കെ.എസ്.ആർ.ടി.സി എത്തുന്നു. ഗോവയും ഊട്ടിയും കൊടൈക്കനാലുമെല്ലാമായിരുന്നു ലിസ്റ്റുകളിൽ. ഇനി സഞ്ചാരികൾ ഹൈദരാബാദിലേക്കും വണ്ടി കയറും. ജൂലായ് 18മുതൽ ഹൈദരാബാദിലേക്കുള്ള പ്രത്യേക സർവീസുകൾക്ക് തുടക്കമാകും. കേരള ടൂറിസം ഡെവലപ്പ്മെന്റ് സൊസൈറ്റിയുമായി സഹകരിച്ച് വോൾവോ ബസുകളിലാണ് യാത്രകൾ ഒരുക്കുന്നത്. മൂന്ന് ദിവസമാണ് ട്രിപ്പ്. വാളയാറിൽ നിന്നാകും തൃശൂരും സമീപ ജില്ലകളിൽ നിന്നുമുള്ളവർക്ക് യാത്ര പോകാനാകുക.


കാഴ്ചകളുടെ കലവറ

മൂന്ന് ദിവസത്തെ ഹൈദരാബാദ് ട്രിപ്പിൽ 16,000 രൂപയ്ക്ക് അവിശ്വസിനീയ കാഴ്ചകളാകും ഒരുക്കുക. ആദ്യ ദിനം ഗൊൽക്കൊണ്ട ഫോർട്ട്, സലാർജംഗ് മ്യൂസിയം, മക്ക മസ്ജിദ്, ചാർമിനാർ, ലുംബിനി പാർക്ക്, ഹുസൈൻ സാഗർ തടാകം, ബിർള മന്ദിർ എന്നിവിടങ്ങളും, രണ്ടാം ദിനം ഇന്ത്യൻ സിനിമാ ചരിത്രത്തെ അടയാളപ്പെടുത്തുന്ന റാമോജി ഫിലിം സിറ്റിയിലേക്കാണ് യാത്ര. മൂന്നാം ദിനം ചൗമഹൽ പാലസ്, എൻ.ടി.ആർ ഗാർഡൻ, നെഹ്‌റു സുവോളജിക്കൽ പാർക്ക് എന്നിവയാണ് പട്ടികയിലുള്ളത്. താമസത്തിനും ഭക്ഷണത്തിനും ഒപ്പം വിവിധയിടങ്ങളിലേക്കുള്ള പ്രവേശന പാസുകളുമടങ്ങിയതാണ് പാക്കേജ്.


ഗോ ടു ഗോവ...

മൂന്ന് പകലും രണ്ട് രാത്രിയുമുള്ള ട്രിപ്പാണ് ഗോവയിലേക്ക്. 8070 രൂപയാണ് ഭക്ഷണത്തിനും താമസത്തിനുമുൾപ്പെടെ. 44 പേരാണ് ഇരു ട്രിപ്പിലും ഉണ്ടാകുക. ടൂറിസം ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ രണ്ട് ജീവനക്കാരും കെ.എസ്.ആർ.ടി.സിയുടെ ഒരു ജീവനക്കാരനും യാത്രയിലൊപ്പമുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, HYDERABAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL