
തൃശൂർ: മോട്ടോർ ട്രാൻസ്‌പോർട്ട് വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആൾ ഇന്ത്യ റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ തൃശൂർ ഏജീസ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഇന്ധന വിലവർദ്ധന പിൻവലിക്കുക, അധിക നികുതി കുറയ്ക്കുക, മോട്ടോർ വർക്കേഴ്‌സ് ഫെയർ വേജസും ഓട്ടോമൊബൈൽ ജീവനക്കാരുടെ മിനിമം കൂലിയും പുതുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു.ഏജീസ് ഓഫീസിന് മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി യു.പി.ജോസഫ് ഉദ്ഘാടനം ചെയ്തു. കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി പി.കെ.പുഷ്പാകരൻ അദ്ധ്യക്ഷനായി.കെ.പി.സണ്ണി, ടി.എസ്.ബൈജു,ജി.രാധാകൃഷ്ണൻ,എ.സന്തോഷ്,പ്രഭിൻ പ്രഭാകരൻ,പി.എ.സിദിഖ്,എം.കെ.ബാലകൃഷ്ണൻ,മോൻസി പോൾ,സി.എസ്. രാധാകൃഷ്ണൻ,എ.എം.ജനാർദനൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |