
തൃശൂർ: കാർഷികവികസന ബാങ്കിലെ തൊഴിലാളിവിരുദ്ധ സ്ഥലമാറ്റങ്ങൾക്കെതിരെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഫീഡിംഗ് അമ്മമാരായ ജീവനക്കാരെ ഉൾപ്പെടെ യാതൊരു മാനദണ്ഡവുമില്ലാതെ വിദൂരസ്ഥലങ്ങളിലേക്ക് മാറ്റിയ മാനേജ്‌മെന്റ് നടപടിക്കെതിരെയാണ് പ്രതിഷേധം.
കേരള കാർഷിക വികസന ബാങ്ക് റീജിയണൽ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം ബെഫി ദേശീയ ജോയിന്റ് സെക്രട്ടറി പി.എച്ച്.വിനീത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എ.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. എ.ജയൻ, ടി.ടി.അനിൽ കുമാർ, ആർ.മോഹനൻ, പി.പി.ഷിനോജ്, ബിജി ദിലീപ്, പി.കെ.വിപിൻ ബാബു,രഘുരാജൻ എന്നിവർ സംസാരിച്ചു. വി.കെ. ജയരാജൻ സ്വാഗതവും പുഷ്പാവതി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |