
തൃശൂർ: 20-ാം ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനം തൃശൂർ സെന്റ് തോമസ് കോളേജിൽ വിപുലമായി ആഘോഷിച്ചു. ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ എസ്.കിരൺ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.കെ.എ.മാർട്ടിൻ അദ്ധ്യക്ഷനായി. കോളേജ് അലുമിനി അസോസിയേഷൻ സെക്രട്ടറി ജയിംസ് മുട്ടിക്കൽ, കാലിക്കറ്റ് യൂണി.സെനറ്റ് അംഗം പ്രൊഫ.വി.എം.ചാക്കോ,വകുപ്പ് മേധാവി ഡോ.റാണി സെബാസ്റ്റ്യൻ, പ്രോഗ്രാം കോ- ഓർഡിനേറ്റർ ഡോ.ആഷ്‌ലിൻ മാത്യു,റിസർച്ച് സ്‌കോളർ പി.ഗൗതമി എന്നിവർ സംസാരിച്ചു.ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സ്റ്റാറ്റിസ്റ്റിക്‌സ് ക്വിസ് മത്സരത്തിൽ അലീഷ ജോബി,സായൻ മരീസ,ജസീക്ക മരിയ,ദർശന കെ. എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനവും ക്യാഷ് പ്രൈസും നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |