SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.23 AM IST

ഉപഭോക്തൃകോടതി വിധി

d

തൃശൂർ: വാങ്ങിയ നാൾ മുതൽ തകരാറിലായ ഫ്ലക്സ് പ്രിന്റിംഗ് മെഷീന്റെ വിലയും നഷ്ടപരിഹാരവും ഉൾപ്പെടെ 4,95,500 രൂപ പരാതിക്കാരന് നൽകാൻ ഉപഭോക്തൃകോടതി വിധി. കുന്നംകുളം യേശുദാസ് റോഡിലുള്ള 'വിനു ആർട്‌സ്' ഉടമ പി.എൽ.തോമസ് ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലെ സ്ഥാപനത്തിനെതിരെ വിധി.സി.ടി.സാബു,എസ്.ശ്രീജ, ആർ.റാം മോഹൻ എന്നിവരടങ്ങിയ ബെഞ്ച് മെഷീന്റെ വിലയായ 4,30,500 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതിച്ചെലവിലേക്ക് 15,000 രൂപയും നൽകാൻ ഉത്തരവിട്ടു. വിധി പാലിച്ചില്ലെങ്കിൽ മൊത്തം തുകയായ 4,95,500 രൂപയ്ക്ക് ഹർജി തീയതി മുതൽ 9%പലിശ നൽകണമെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരന് വേണ്ടി അഡ്വ.എ.ഡി.ബെന്നി ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL