
തൃശൂർ: കാലംചെയ്ത ഡോ.മാർ അപ്രേം മെത്രാപ്പോലീത്തയുടെ ഒന്നാം ചരമവാർഷികം വിപുലമായ ചടങ്ങുകളോടെ ആചരിച്ചു. തൃശൂർ മാർത്ത്മറിയം വലിയ പള്ളിയിൽ മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും കബറിങ്കൽ അന്നീദാ ശുശ്രൂഷയും നടന്നു.കാൽഡിയൻ സെന്ററിൽ നടന്ന അനുസ്മരണ യോഗത്തിൽ മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായി. മാർ യോഹന്നാൻ യൂസഫ് എപ്പിസ്‌കോപ്പ,രാജൻ പല്ലൻ എം.എൽ.എ,ഫാ.ജോസ് വേങ്ങശ്ശേരി,ഫാ.കെ.ആർ.ഇനാശു,സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ.കെ.എ.മാർട്ടിൻ,ട്രസ്റ്റി ബോർഡ് ചെയർമാൻ അബി,ഡോ.ടി.ടി.പോൾ എന്നിവർ പ്രഭാഷണം നടത്തി.
ലീല അലക്‌സ് സ്വാഗതവും ചെറിയാൻ പൂതിക്കോട് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |