SignIn
Kerala Kaumudi Online
Friday, 10 July 2026 2.12 AM IST

വടക്കേ മഠം വേദപാഠശാലയിൽ ബോധവത്കരണ ക്ലാസ്

d

തൃശൂർ: ഡോക്ടേഴ്‌സ് ദിനാചരണത്തോടനുബന്ധിച്ച് വടക്കേ മഠം ബ്രഹ്മസ്വം വേദപാഠശാലയിൽ ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ആരോഗ്യ സംരക്ഷണം,വ്യക്തിശുചിത്വം,രോഗപ്രതിരോധം എന്നിവയെക്കുറിച്ച് അവബോധം വളർത്തുകയായിരുന്നു ലക്ഷ്യം.

ഡോ.അനില,ഡോ.നിഹാര,ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ സി.എം.ശ്രീജ,ഡിസ്ട്രിക്ട് വെക്ടർ കൺട്രോൾ യൂണിറ്റ് ബയോളജിസ്റ്റ് കെ.എൻ.ശ്രീകാന്ത്, അൽജോ.സി.ചെറിയാൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. വേദപാഠശാല പ്രിൻസിപ്പൽ കാപ്ര ശങ്കരനാരായണൻ സ്വാഗതവും വേദ വിദ്യാർത്ഥി ശരത് നന്ദിയും പറഞ്ഞു. അക്കാഡമിക് ഓഫീസർ ഒ.പി. ശ്രീജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, ADVT MUST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL